Breaking News

Breaking News

24 മണിക്കൂറിനിടെ വടക്ക്​ കിഴക്കന്‍ സംസ്​ഥാനങ്ങളില്‍ അഞ്ച്​ ഭൂചലനം

24 മണിക്കൂറിനിടെ വടക്കുകിഴക്കന്‍ മേഖലയില്‍ അഞ്ച്​ തവണ ഭൂചലനങ്ങളുണ്ടായതായി അധികൃതര്‍. ഇതില്‍ അവസാനത്തേത് അസമിലാണ്​ ശനിയാഴ്​ച പുലര്‍ച്ചെ 1.07ന്​ ​ ഉണ്ടായത്​. 4.2 ആണ്​ ​തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. 30 കിലോമീറ്റര്‍ വ്യാപ്​തിയില്‍ സോണിത്പൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്​പിരിനടുത്താണ്​ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്​ച പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ കൂടി അസമിനെ ഞെട്ടിച്ചിരുന്നു . സോണിത്​പുര്‍ ജില്ല തന്നെയായിരുന്നു പ്രഭവകേന്ദ്രം. …

Read More »

വാരാന്ത്യ ലോക്ഡൗണ്‍; പുറത്തിറങ്ങിയാല്‍ പിടി വീഴും; സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍…

സംസ്ഥാത്ത് ഇന്നും നാളയും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. പഴം, പച്ചക്കറി, മീന്‍, മാംസം എന്നീ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ തുറക്കാം. ഓണ്‍ലൈന്‍ ഡെലിവറി മാത്രമായിരിക്കും ഹോട്ടലുകളില്‍ നിന്നും അനുവദിക്കുക. ട്രെയിന്‍, …

Read More »

പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ തെളിയിക്കണം -കെ. സുധാകരന്‍

വില കുറഞ്ഞ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തി മരംമുറി വിവാദത്തെ വഴിതിരിച്ചു വിടാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്.  പാര്‍ട്ടിക്കാരായ മാധ്യമ പ്രവര്‍ത്തകരും എല്‍.ഡി.എഫും സി.പി.എമ്മും ചേര്‍ന്ന വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം ആളിക്കത്തിക്കും. മരംമുറി വിവാദത്തില്‍ അന്വേഷണം നടക്കുംവരെ കോണ്‍ഗ്രസും യു.ഡി.എഫും ഒപ്പമുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇത്രയും സംസ്കാരഹീനമായ പ്രതികരണം ആദ്യമായിട്ടാണ്. അര്‍ഹതപ്പെട്ട …

Read More »

ഇന്ത്യയുടെ പുതിയ ഐടി നയം പുനപരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭ…

ഇന്ത്യയില്‍ പുതുതായി കൊണ്ടുവന്ന ഐടി നയം പുനപരിശോധിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭ. ഇക്കാര്യം വ്യക്തമാക്കി യുഎന്‍ പ്രത്യേക പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ പ്രസ്തുത ഉടമ്ബടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് …

Read More »

ഓണ്‍ലൈന്‍ ഗെയിം‍: ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി കളിച്ച് കളഞ്ഞത് മൂന്നു ലക്ഷം രൂപ; വിദ്യാര്‍ഥി പണം എടുത്തത് അമ്മയുടെ…

ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.  ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച്‌ കളഞ്ഞത്. എസ്.പി.യുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ച്‌ കുട്ടിയാണ് പണം കളഞ്ഞതെന്ന് മനസ്സിലായത്. ഗെയിം ലഹരിയിലായ …

Read More »

മൃഗശാലയിലെ നാലു സിംഹങ്ങള്‍ങ്ങള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി…

വണ്ടലൂരിലെ അരിഗ്‌നാര്‍ മൃഗശാലയിലെ കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി. സിംഹങ്ങളുടെ സാംപിളുകളുടെ പരിശോധനയിലാണ് ബി.1.617.2 ആണെന്നും ഇവ ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം അനുസരിച്ച്‌ ഡെല്‍റ്റ വകഭേദങ്ങളാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മെയ് 11 ന് ലോകാരോഗ്യ സംഘടന ബി.1.617.2 വംശത്തെ ഒരു വകഭേദമായി തരംതിരിച്ചിരുന്നു. മെയ് 24 ന് കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്കും മെയ് 29ന് ഏഴ് സിംഹങ്ങളും ഉള്‍പ്പെടെ മൃഗശാലയിലെ …

Read More »

പിണറായി വിജയന് എന്തും സംസാരിക്കാം, എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം; രൂക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല…

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം നിലവാരമില്ലാത്തതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി കോളേജ് കാലത്തെ കാര്യങ്ങള്‍ ഉന്നയിക്കുന്നത്. കൊവിഡിന്റെ വിവരങ്ങള്‍ അറിയാനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ജനങ്ങള്‍ കാണുന്നത്. പിണറായി വിജയന് എന്തും സംസാരിക്കാം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം. ആ നിലവാര തകര്‍ച്ചയാണ് ഇന്നലെ കെപിസിസി പ്രസിഡന്റിനെതിരെ 26 മിനിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ …

Read More »

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം 6-8 ആഴ്ച്ചക്കകം ; മുന്നണറിയിപ്പുമായി എയിംസ് മേധാവി…

ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണെന്നും അടുത്ത ആറ് മുതല്‍ എട്ട് ആഴ്ച്ചയ്ക്കുള്ളില്‍ അത് രാജ്യത്തെത്തുമെന്നും എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന വെല്ലുവിളി ഒരു വലിയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണ്, എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രാജ്യം വീണ്ടും തുറന്നതോടെ കൊവിഡ് മുന്‍കരുതല്‍ കുറഞ്ഞതാണ് വില്ലനാകുന്നത്. ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒന്നും പഠിച്ചതായി …

Read More »

സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവില താഴോട്ട് ; പവന് രണ്ടാഴ്ചക്കിടെ കുറഞ്ഞത് പവന് 1760 രൂപ…

തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന്25 രൂപ കുറഞ്ഞ് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.7 ശതമാനം താഴ്ന്ന് ഔണ്‍സിന് 1764.31 …

Read More »

അനുമതി കിട്ടിയിട്ടും നിരത്തിലറങ്ങാനാകാതെ സ്വകാര്യ ബസ്സുകള്‍; നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ബസ്സുടമകള്‍…

ലോക്ഡൗണിന് ശേഷം സ്വകാര്യബസ്സുകള്‍ക് അനുമതി നല്‍കിയിട്ടും മെച്ചം ലഭിക്കാതെ ബസുടമകള്‍. നിലവില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വ്വീസ് പ്രായോഗികമല്ലെന്നാണ് ഉടമകള്‍ പറയുന്നത്. കോട്ടയം ജില്ലയില്‍ 30 ബസുകളില്‍ താഴെ മാത്രമേ സര്‍വീസ് നടത്തിയുള്ളൂ. പത്തനംതിട്ട ജില്ലയില്‍ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നുമാണ് ബസ് ഉടമാ സംഘത്തിന്റെ നിലപാട്.ഇടുക്കിയില്‍ 16 ബസുകള്‍ മാത്രമാണ് ഓടിയത്. പല റൂട്ടുകളിലും ഒരു ബസ് പോലും …

Read More »