Breaking News

Breaking News

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്…

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 274 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 128 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 120 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 108 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള …

Read More »

സ്വർണവില പുതിയ ഉയരങ്ങളിലേക്ക് ; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡും തകർത്തു കുതിക്കുകയാണ്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വർണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 520 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണം വാങ്ങാൻ 40,800 രൂപ നൽകണം.  രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതാണ് കേരളത്തിൽ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2000 രൂപ കടന്നിരിക്കുകയാണ്.  65 രൂപ വർധിച്ച്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില 5100 രൂപയിലാണ് സംസ്ഥാനത്തെ …

Read More »

ഇന്ത്യയിൽ കൊറോണ വാക്‌സിൻ പരീക്ഷിക്കാൻ അനുമതി; പരീക്ഷണം ആദ്യം നടക്കുന്നത് ഈ സംസ്ഥാനത്ത്..

ഓക്‌സഫഡ് സർവകലാശാല കൊറോണയ്‌ക്കെതിരെ വികസിപ്പിച്ച കോവ്ഷീൽഡ് എന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. വാക്‌സിന്റെ അന്തിമ പരീക്ഷണം മനുഷ്യരിൽ നടത്താൻ വേണ്ടിയാണിത്. സെറം ഇൻസ്റ്റിറ്റിയൂട്ട് പൂനെയും മുംബൈയും അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിലായി, 1600 പേരിലാകും വാക്‌സിൻ പരീക്ഷിക്കുക.  പരീക്ഷണം സംബന്ധിച്ച്‌ സെറം ഇൻസ്റ്റിറ്റിയൂട്ട് സമർപ്പിച്ച നിർദ്ദേശങ്ങൾ പഠിച്ച വിദഗ്ധ സമിതി …

Read More »

ഇരുചക്ര വാഹന വിൽപ്പനയിൽ നേരിയ പുരോഗതി, ജൂലൈയിൽ വിറ്റഴിച്ചത് 7,69,045 യൂണിറ്റുകൾ

ഓഗസ്റ്റ് ഒന്നിന് പ്രമുഖ കമ്ബനികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മാസത്തെ വിൽപ്പനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി രാജ്യത്തെ ഇരുചക്ര വാഹനനിർമ്മാതാക്കൾ അറിയിച്ചു. കൊവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകതയേറുന്നതിനാൽ, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്‌ഐ), ടിവിഎസ് മോട്ടോർ, റോയൽ എൻഫീൽഡ് എന്നിവയുടെ വിൽപ്പന ജൂലൈയിൽ 7,69,045 യൂണിറ്റായി ഉയർന്നു. വർഷാ-വർഷ വിൽപ്പന കഴിഞ്ഞ മാസം ഇരട്ട അക്കങ്ങളിലായരുന്നത് 4.4 …

Read More »

യു എ ഇ യില്‍ നിന്ന് ജപ്പാനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി – 20.13 ദശലക്ഷം ബാരല്‍

ടോക്കിയോയിലെ ഏജന്‍സി ഫോര്‍ നാച്ചുറല്‍ റിസോഴ്സസ് ആന്റ് എനര്‍ജിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ നിന്ന് ജപ്പാനിനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂണില്‍ 20.13 ദശലക്ഷം ബാരലിലെത്തി. ജാപ്പനീസ് എണ്ണ ഇറക്കുമതിയുടെ 35.1 ശതമാനം യുഎഇയില്‍ നിന്നുള്ളതാണെന്ന് ജാപ്പനീസ് സാമ്ബത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ ജപ്പാന്‍ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് 57.33 ദശലക്ഷം ബാരല്‍ വരെ എത്തിയിരുന്നു.

Read More »

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി; മികച്ച ചിത്രം ‘മൂത്തോൻ’

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. മികച്ച ചിത്രത്തിനുള്ള അവാർഡും ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ ലഭിച്ചു. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനാണ്. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഓൺലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖർ’ എന്ന …

Read More »

സുനിൽ ഛേത്രിക്ക് ഇന്ന് 36-ആം ജന്മദിനം…

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ഇന്ന് 36-ാം ജന്മദിനം. കളിച്ചും നയിച്ചും അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി ഒന്നരപ്പതിറ്റാണ്ട് തികച്ചത് അടുത്തിടെയായിരുന്നു. ഇന്ത്യൻ സൈനികനായിരുന്ന കെ.ബി ഛേത്രി-സുശീല ഛേത്രി ദമ്ബതികളുടെ മകനായി 1984 ഓഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച താരം, ടോപ് സ്കോറർ, അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോൾവേട്ടയിൽ രണ്ടാമൻ, നെഹ്റു കപ്പ്, സാഫ് കപ്പ്, എ.എഫ്.സി. ചാലഞ്ച് കപ്പ്, സൂപ്പർ …

Read More »

‘സാഹോ’ സംവിധായകൻ സുജീത്ത് വിവാഹിതനായി..

പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്. ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ ഒരു ചിത്രമാണ് ഇപ്പോൾ …

Read More »

മിനി ക്രെയിൻ വാൻ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു…

നിയന്ത്രണംവിട്ട് ക്രെയിനുമായി വന്ന മിനി വാൻ കടയിലേക്കിടിച്ചുകയറി ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ തൈക്കാട്ട്‌ ഞായറാഴ്ച വൈകീട്ട് 5.20-നുണ്ടായ അപകടത്തിൽ സ്റ്റേറ്റ് ഇൻഷുറൻസ് പത്തനംതിട്ട ജില്ലാ ഓഫീസർ കാരേറ്റ് ശബരിമിൽ കവല കൈപ്പള്ളി വീട്ടിൽ കെ.വേണുഗോപാൽ (52) ആണ് മരിച്ചത്. വെഞ്ഞാറമൂട് തൈക്കാട് ആർ.ജി.ഭവനിൽ സ്റ്റേറ്റ് ഇൻഷുറൻസ് ജില്ലാ ഓഫീസ് ജീവനക്കാരൻ വേണുഗോപാലി(51) നാണ് പരിക്കേറ്റത്. തൈക്കാടുള്ള ചെരുപ്പുകടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയ്ക്കു മുന്നിൽ സംസാരിച്ചു …

Read More »

‘എന്തുകൊണ്ട്​ അമിത്​ ഷാ ചികിത്സക്ക്​ എയിംസ്​ തെരഞ്ഞെടുത്തില്ല’ -ശശി തരൂർ..

കോവിഡ്​ ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിർന്ന ​കോൺഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂർ. ട്വിറ്ററിലൂടെയായിരുന്നു തരൂരി​​ന്‍റെ വിമർശനം. ‘എന്തുകൊണ്ട്​​​ നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ്​ തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്​ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നതിൽ അത്​ഭുതപ്പെടുന്നു​. ഭരണവർഗം പൊതുസ്​ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമേ പൊതുജനങ്ങൾ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ’ -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 1956ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്​റു …

Read More »