കേരളത്തിനുള്ള വായ്പാ വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്. കാരണം വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു, നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. …
Read More »താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട്..!
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേരും. ഷെയ്ന്‍ നിഗം വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയിനില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ചറിയുമെന്നാണ് സൂചന. ആവശ്യപ്പെട്ട പണം നല്‍കാതെ ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്‌നിനോട് …
Read More »കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കും; ബജറ്റ് സമ്മേളനം രണ്ടുഘട്ടങ്ങളായി..
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായി നടത്താനാണ് തീരുമാനം. ജനുവരി 31മുതല്‍ ഫെബ്രുവരി 11രെ ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം മാര്‍ച്ച് രണ്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍, സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതുനിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില …
Read More »കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനം, വ്യവസായത്തിന് അനുകൂലം: മുഖ്യമന്ത്രി പിണറായി വിജയന്‍..
കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണെന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘര്‍ഷമില്ലാത്ത, നല്ലരീതിയില്‍ ക്രമസമാധാനം പാലിച്ചുപോകുന്ന ഒരു സംസ്ഥാനമാണു കേരളം. ഇന്ത്യയിലെ ഏതു സംസ്ഥാനങ്ങളേക്കാളും വിദ്യാസമ്പന്നരായ ആളുകളാണു കേരളത്തിലേത്. ഇത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ ഘടകമാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം നീതി ആയോഗ് കേരളത്തിനാണ് ഒന്നാം സ്ഥാനം നല്‍കിയിട്ടുള്ളതെന്നും …
Read More »കേപ്ടൗണ്‍ ടെസ്റ്റ്; അപൂര്‍വ നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്..!
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്. കേപ്ടൗണില്‍ നടന്ന മല്‍സരത്തില്‍ 189 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് അപൂര്‍വ നേട്ടം സ്വന്തമാക്കി. ഒരു മത്സരത്തില്‍ നൂറില്‍ കൂടുതല്‍ റണ്‍സും മൂന്ന് വിക്കറ്റും ആറ് ക്യാച്ചും നേടുന്ന താരമെന്ന നേട്ടമാണ് ബെന്‍ സ്‌റ്റോക്സ് സ്വന്തമാക്കിയത്. ഇങ്ങനെ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സ്റ്റോക്സ്. 1912ല്‍ ഫ്രാങ്ക് വൂളിയും 2012 ല്‍ …
Read More »സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 560 രൂപയാണ്. ഇതോടെ പവന് 29,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണത്തിനു രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
Read More »വലന്‍സിയയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സൂപ്പര്‍ കോപ ടൂര്‍ണമെന്‍റെ ഫൈനലില്‍ കടന്നു…
സൗദി അറേബ്യയില്‍ നടക്കുന്ന സൂപ്പര്‍ കോപ ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ വലന്‍സിയയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വലന്‍സിയയെ തോല്‍പ്പിച്ചത്. ജയത്തോടെ അവര്‍ സൂപ്പര്‍ കോപയുടെ ഫൈനലില്‍ കടന്നു. ആക്രമിച്ച് കളിച്ച മാഡ്രിഡ് മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ടോണി ക്രൂസ് ആണ് റയലിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 39ആം മിനിറ്റില്‍ ഇസ്കോ രണ്ടാം ഗോള്‍ നേടി …
Read More »ഗള്‍ഫ് മേഖലയിലെ സാഹചര്യം ഇന്ത്യ ഗൗരവമായി നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി വി.മുരളീധരന്
ഇറാന്-അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇറാന് വിദേശകാര്യ മന്ത്രിയുമായും അമേരിക്കന്‍ സ്റ്റേററ് സെക്രട്ടറിയുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു. ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കേന്ദമന്ത്രി എസ്.ജയശങ്കര്‍ സംഭാഷണം നടത്തിയെന്നും മുരളീധരന് അറിയിച്ചു.
Read More »റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി; ഡിസംബറില്‍ മാത്രം നേടിയത്…
നഷ്ടത്തിലാണെങ്കിലും ഡിസംബറില്‍ മാത്രം കെഎസ്‌ആര്‍ടിസി ഓടി നേടിയത് 213 കോടി രൂപയുടെ അധിക വരുമാനം. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ. മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 …
Read More »മലക്കപ്പാറയില്‍ നിന്നും സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി…
ചാലക്കുടി മലക്കപ്പാറക്ക് സമീപം വരട്ടപ്പാറയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം കലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. കൊലക്ക് കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തുനിന്നും കാറിലാണ് ഇരുവരും മലക്കപ്പാറയില്‍ എത്തിയത്. ഇവര്‍ ഉപയോഗിച്ച കാര്‍ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കാട്ടില്‍ തള്ളുകയായിരുന്നുവെന്ന് സുഹൃത്ത് …
Read More »