Breaking News

Breaking News

അടല്‍ പെന്‍ഷന്‍ യോജന: പരമാവധി പ്രതിമാസ പെന്‍ഷന്‍ 10000 രൂപയാക്കാന്‍ സാധ്യത

അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 10,000 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. സ്കീമില്‍ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെയാണ് (പി.എഫ്.ആര്‍.ഡി.എ) ശുപാര്‍ശ. അസംഘടിത മേഖലയിലെ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ധനകാര്യ മന്ത്രാലയം നിലവില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയ വരുമാനക്കാര്‍ക്ക് വിശ്രമജീവിത കാലത്ത് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള കേന്ദ്ര …

Read More »

ഐഎസ്‌എല്ലില്‍ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്‌സി പോരാട്ടം..!

ഐഎസ്‌എൽ ആറാം സീസണിൽ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്സി പോരാട്ടം. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുക. 11 കളികളിൽനിന്നും ഒരു ജയംമാത്രം സ്വന്തമാക്കി 5 പോയന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്താണ്. 10 കളിയിൽ നിന്നും 9 പോയന്റുള്ള ചെന്നൈയിൻ എഫ്‌സി ഒൻപതാം സ്ഥാനത്തും നിൽക്കുന്നു.

Read More »

ഷെ​യി​ന്‍ വിവാദം; വി​ഷ​യം ഒ​ത്തു​തീ​ര്‍​പ്പാ​യി​ല്ല: മോഹന്‍ലാലിനെ തള്ളി നി​ര്‍​മാ​താ​ക്ക​ള്‍..?

നടന്‍ ഷെ​യി​ന്‍ നി​ഗം പ്ര​ശ്ന​ത്തി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലന്നും സംഘടന ആരോപിച്ചു. ഉ​ല്ലാ​സം സി​നി​മ ഷെ​യി​ന്‍ ഡ​ബ്ബ് ചെ​യ്യാ​തെ അ​മ്മ​യു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ വ്യക്തമാക്കുന്നുണ്ട്. ഷെ​യി​ന്‍ വി​ഷ‍​യം പ​രി​ഹ​രി​ച്ചെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചി​രു​ന്നു. നി​ര്‍​ത്തി​വ​ച്ച ഷെ​യി​ന്‍ ചി​ത്ര​ങ്ങ​ള്‍ ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കുമെന്നും നി​ര്‍​മാ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച്‌ പ്ര​ശ്നം തീ​ര്‍​പ്പാ​ക്കു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്.

Read More »

എംഎസ് ധോണി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിക്കും? വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കോച്ച്..?

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിക്കും. സൂചന നല്‍കിയത് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും, ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി കളിക്കുമെന്നും, ഐപിഎല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ധോണിയെ ടി ട്വന്‍റി …

Read More »

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍…!!

ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട  പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 …

Read More »

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര മൂന്നാമത്തെ മത്സരം പൂനെയില്‍..!

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ മൂന്നാമത്തെ മത്സരം നാളെ പൂനെയില്‍ നടക്കും.  മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുക. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുക. ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

Read More »

കേരളത്തെ ശ്വാസം മുട്ടിക്കുന്നു: വായ്പാ വെട്ടിക്കുറച്ചതിനെതിരെ തോമസ് ഐസക്‌..!

കേരളത്തിനുള്ള വായ്പാ വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്. കാരണം വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു, നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. …

Read More »

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട്..!

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേരും. ഷെയ്ന്‍ നിഗം വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയിനില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ചറിയുമെന്നാണ് സൂചന. ആവശ്യപ്പെട്ട പണം നല്‍കാതെ ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്‌നിനോട് …

Read More »

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കും; ബജറ്റ് സമ്മേളനം രണ്ടുഘട്ടങ്ങളായി..

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായി നടത്താനാണ് തീരുമാനം. ജനുവരി 31മുതല്‍ ഫെബ്രുവരി 11രെ ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം മാര്‍ച്ച്‌ രണ്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍, സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതുനിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില …

Read More »

കേ​ര​ളം സം​ഘ​ര്‍​ഷ​മി​ല്ലാ​ത്ത സം​സ്ഥാ​നം, വ്യ​വ​സാ​യ​ത്തി​ന് അ​നു​കൂ​ലം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍..

കേ​ര​ളം സം​ഘ​ര്‍​ഷ​മി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സം​ഘ​ര്‍​ഷ​മി​ല്ലാ​ത്ത, ന​ല്ല​രീ​തി​യി​ല്‍ ക്ര​മ​സ​മാ​ധാ​നം പാ​ലി​ച്ചു​പോ​കു​ന്ന ഒ​രു സം​സ്ഥാ​ന​മാ​ണു കേ​ര​ളം. ഇ​ന്ത്യ​യി​ലെ ഏ​തു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ളും വി​ദ്യാ​സമ്പ​ന്ന​രാ​യ ആ​ളു​ക​ളാ​ണു കേ​ര​ള​ത്തി​ലേ​ത്. ഇ​ത് വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും അ​നു​കൂ​ല​മാ​യ ഘ​ട​ക​മാ​ണ്. അ​ഴി​മ​തി ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം നീ​തി ആ​യോ​ഗ് കേ​ര​ള​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നും …

Read More »