ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിൽ വസതിയിൽ ആയിരുന്നു അന്ത്യം. 19 ഭാഷകളിലായി പതിനായിരത്തിൽ അധികം പാട്ടുകൾ പാടിയ ഗായികയാണ്. അടുത്ത ഇടെയാണ് പത്മഭൂഷൺ ലഭിച്ചത്.
Read More »വഞ്ചനാക്കേസിൽ ചലച്ചിത്ര താരം ബാബുരാജ് അറസ്റ്റിൽ
തൊടുപുഴ: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനെടുത്തത് വഴി പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് നടപടി. കേസിൽ ഹൈക്കോടതി ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്.
Read More »ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്; എഐ ലൈവ് ഇവന്റുമായി ഗൂഗിള്‍
കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആളുകളുമായി കൂടുതൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇവന്റുമായി ഗൂഗിൾ.’ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്’ എന്ന പേരിൽ ഫെബ്രുവരി എട്ടിനാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. പരിപാടി യൂട്യൂബിൽ തത്സമയം കാണാം. ആളുകൾ വിവങ്ങൾ എങ്ങനെ തിരയുന്നു, വിവരങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവ പരിശോധിച്ച് ഉപയോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് ഗൂഗിൾ കണ്ടെത്തും. ഇത്തരം കണ്ടെത്തലുകൾ മുമ്പത്തേക്കാളും സ്വാഭാവികമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതെല്ലാം പരിപാടിയിൽ ചർച്ച ചെയ്യും. അതേസമയം, …
Read More »മതനിന്ദാപരമായ ഉള്ളടക്കം; വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ
ഇസ്‍ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് വെബ് സൈറ്റായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരാമർശം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു. വിദ്വേഷ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ച് ടെലികോം അതോറിറ്റി ഓഫ് പാകിസ്ഥാൻ (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. …
Read More »ഇന്ത്യൻ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചത് മൂലം യുഎസിൽ ഒരു മരണം; കമ്പനിയില്‍ റെയ്ഡ്
ചെന്നൈ: യു എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ റെയ്ഡ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്നാട് ഡ്രഗ് കൺട്രോളറും ചെന്നൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ തുള്ളിമരുന്നിന്‍റെ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. ഗ്ലോബൽ ഫാർമയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് …
Read More »സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം; ആളപായമില്ല
ഇംഫാൽ: പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫാഷൻ ഷോ നടക്കേണ്ട സ്ഥലത്തിന് 100 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും …
Read More »മൊണ്ടാനക്ക് പിന്നാലെ ലാറ്റിൻ അമേരിക്കയിലും ചൈനീസ് ചാര ബലൂൺ
വാഷിങ്ടൻ: അമേരിക്കയിലെ മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിന് പിന്നാലെ ലാറ്റിൻ അമേരിക്കയിലും സമാനമായ ബലൂൺ കണ്ടെത്തി. യുഎസ് പ്രതിരോധ ഏജൻസിയായ പെന്‍റഗണിന്‍റെ വക്താവ് പാറ്റ് റൈഡറാണ് ഇക്കാര്യം അറിയിച്ചത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ നിരീക്ഷിച്ച് വരികയാണെന്ന് പെന്‍റഗൺ അറിയിച്ചു. എന്നാൽ ബലൂൺ കണ്ടെത്തിയ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ല. മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ്-ചൈന നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് …
Read More »മധ്യസ്ഥ ചർച്ചകൾ തുടരുന്നു, നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ട: കേന്ദ്ര സര്‍ക്കാർ
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി മധ്യസ്ഥ ചർച്ചകൾ നടക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ദുബായിൽ മധ്യസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. കേസിന്‍റെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. യെമൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ പോകുന്നു എന്നതിനർത്ഥം ശിക്ഷ വേഗത്തിലാക്കുന്നു …
Read More »പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’; ആനന്ദ ബോസിനെതിരെയുള്ള വിമര്‍ശനം വിലക്കി കേന്ദ്രം
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയുള്ള പരസ്യ പരാമർശത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’ എന്നറിയപ്പെടുന്ന ആനന്ദബോസിനെതിരെയോ രാജ് ഭവനെതിരെയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടു. സി വി ആനന്ദബോസിന്‍റെ ഡൽഹി സന്ദർശനത്തിന് ശേഷമാണ് ബംഗാൾ നേതാക്കൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഗവർണർ സി വി ആനന്ദ ബോസ് ബംഗാൾ സർക്കാരിനെ വഴിവിട്ട് സഹായിച്ചതായി …
Read More »ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് പരസ്യവരുമാനം; വാഗ്ദാനവുമായി മസ്‌ക്
സാന്‍ ഫ്രാന്‍സിസ്‌കോ: ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റർമാർക്ക് ട്വിറ്ററിൽ നിന്നുള്ള പരസ്യ വരുമാനത്തിന്‍റെ ഒരു വിഹിതം നൽകുമെന്ന പ്രഖ്യാപനവുമായി ട്വിറ്റർ സിഇഒ എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരസ്യ വരുമാനം പങ്കിടൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. എന്നിരുന്നാലും, വരുമാനം എങ്ങനെ പങ്കിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. മസ്കിന്‍റെ ട്വീറ്റിന് താഴെ, ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ട്വിറ്ററിലെ സബ്സ്ക്രിപ്ഷൻ …
Read More »