Breaking News

യൂറോ കപ്പ്-കോപ അമേരിക്ക: ക്വാര്‍ട്ടര്‍ ലൈനപ്പായി…

പ്രീ ക്വാര്‍ട്ടര്‍ അവസാന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക.

ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ സ്പെയിന്‍ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയെ നേരിടും.

രാത്രി 12.30നാണ് രണ്ടാം ക്വാര്‍ട്ടര്‍. ജൂലായ് മൂന്നിന് നടക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാര്‍ക്കിനെ നേരിടും. മത്സരം 9.30നാണ്. ജൂലായ് മൂന്നിന് നടക്കുന്ന നാലാം ക്വാര്‍ട്ടറില്‍ ശക്തരായ ഇംഗ്ലണ്ട് ഉക്രൈനിനെ നേരിടും.

മത്സരം രാത്രി 12.30ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ആരംഭിക്കും. അതേസമയം, കോപ അമേരിക്കയിലെ ക്വാര്‍ട്ടര്‍ മത്സരം ജൂലായ് മൂന്നിന് ആരംഭിക്കും.

ശനിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ പെറു പരാഗ്വേയെ നേരിടും. മത്സരം പുലര്‍ച്ചെ 2.30നാണ്. ക്വാര്‍ട്ടറില്‍ രണ്ടാം മത്സരത്തില്‍ ശക്തരായ ബ്രസീലും ചിലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

ജൂലൈ നാലിന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഉറുഗ്വേ കൊളംബിയെയും, അര്‍ജന്റീന ഇക്വാഡോറിനെയും നേരിടും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …