യുപി രണ്ടുദിവസം മുമ്ബ് കാണാതായ എട്ടുവയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഡോക്ടറുടെ മകനെയാണ് ഛാത്രി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡോക്ടറുടെ മുന്‍ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് എട്ടുവയസ്സുകാരനെ കാണാതായത്. തുടര്‍ന്ന് ഡോക്ടറായ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. …
Read More »ദിലീപിന്‍്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി; ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വാദം തുടരും, സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റേയും ഒപ്പമുള്ളവരുടേയും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കണം എന്നതില്‍ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹര്‍ജി പരിഗണിക്കുക. തന്റെ വീട്ടില്‍ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പൊലീസിന്റെ കൈവശമുണ്ടെന്നും …
Read More »ജനത്തിന് കെ എസ് ഇ ബിയുടെ തലക്കടി, മഹാമാരിയിൽ ജനം മുങ്ങി തപ്പുമ്പോൾ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു..
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട് പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും, ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പെടെ നല്‍കേണ്ടതു ണ്ടെന്നും പറഞ്ഞ വൈദ്യുതി മന്ത്രി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യമെന്നും നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും പാലക്കാട് പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് പരമാവധി ഒന്നര …
Read More »ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ അപകട മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഷോപ്പിന്റെ ഉടമയുടെ അപകട മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് സഹോദരന്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു. 2020 ആഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ അപകടത്തിലാണ് ഷലീഷ് മരണപ്പെട്ടത്. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ …
Read More »മാളും ബാറും തുറന്ന് തീയറ്റര്‍ മാത്രം അടച്ചിടുന്നത് എന്തിന്..? ചോദ്യവുമായി ഫെഫ്ക
കോവിഡ് വ്യാപനത്തിന്റെ പേരില്‍ സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ അടച്ചിടുന്നതിനെതിരേ സംവിധായകരുടെ സംഘടന ഫെഫ്ക രംഗത്ത്. തീയറ്ററുകള്‍ അടച്ചിടാനുള്ള ശാസ്ത്രീയ അടിത്തറ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഫെഫ്ക ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാളും ബാറും തുറന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ തീയറ്റര്‍ മാത്രം അടച്ചിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രേക്ഷകരോട് ആരോഗ്യമന്ത്രി ഉത്തരം പറയണം. തീയറ്ററുകള്‍ തുറക്കുന്നതില്‍ പുനരാലോചന വേണമെന്നും ഫെഫ്ക ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം, നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് വൈകിട്ട് അവലോകന യോഗം …
Read More »രജനികാന്തിനും പ്രഭാസിനും ഒപ്പം ഇനി അല്ലു അര്‍ജുനും; ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 100 കോടി നേടി ‘പുഷ്പ’ ഹിന്ദി പതിപ്പ്…
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുമ്ബോഴും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡ് ട്രെയ്ഡ് സെര്‍ക്യൂട്ടില്‍ പ്രാദേശിക സിനിമയ്ക്ക് ലഭിക്കുന്ന വലിയ വിജയം കൂടിയാണിത്. പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ട്രെയ്ഡ് അനലിസ്റ്റ് …
Read More »വയനാട്ടില്‍ മാരകമയക്കുമരുന്നായ എംഡി.എംഎയുമായി മൂന്നു യുവാക്കള്‍ പൊലീസ് പിടിയില്‍
മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പൊലീസ് പിടിയില്‍. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ കരിമ്ബനക്കല്‍ കെ.എ.അഷ്ക്കര്‍ (26), വാരാമ്ബറ്റ പന്തിപ്പൊയില്‍ ഊക്കാടന് യു.എ. മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ ഞേര്‍ലേരി മണ്ടോക്കര എം. മുനീര്‍ (25) എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പടിഞ്ഞാറത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. 0.34 ഗ്രാം എം.ഡി.എം.എയും 150 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ …
Read More »കാര്‍ വാങ്ങാനെത്തിയപ്പോള്‍ ഷോറൂം ജീവനക്കാരന്‍ അപമാനിച്ച കര്‍ഷകന്‍ പുത്തന്‍ ബൊലേറോ പിക്കപ്പ് വാങ്ങിച്ചു, അതും തന്നെ കളിയാക്കിയ അതേ ഷോറൂമില്‍ നിന്ന്…
ബൊലേറോ പിക്ക് അപ്പ് വാങ്ങാനെത്തിയ കര്‍ണാടകയിലെ കര്‍ഷകനെ തുമകുരുവിലെ മഹീന്ദ്ര ഷോറൂം ജീവനക്കാരന്‍ അപമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്രയുടെ അടുത്ത് വരെ എത്തിയ വിവാദം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. തന്നെ അപമാനിച്ച അതേ ഷോറൂമില്‍ നിന്ന് തന്നെ മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ പിക്ക് അപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കഥാനായകനായ കെംപഗൗഡ എന്ന കര്‍ഷകന്‍. ഇന്നലെയാണ് കെംപഗൗഡയ്ക്ക് ഷോറൂമില്‍ നിന്ന് വാഹനം എത്തിച്ച് കൊടുത്തത്. ഷോറൂം മാനേജര്‍ അടക്കമുള്ള നിരവധിപേര്‍ …
Read More »വിവാഹേതര ബന്ധം ; ഭാര്യയെ മാനസികമായി പീഡിപ്പിച്ചാല്‍ ഭര്‍ത്താവിനെ ശിക്ഷിക്കാമെന്ന് മദ്രാസ് ഹൈക്കോടതി…
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്ബതികള്‍ക്കിടയില്‍ ഗുരുതരമായ ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ക്കു കാരണമാവുകയാണെങ്കില്‍, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവ് ശിക്ഷാര്‍ഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറില്‍ തിരുവണ്ണാമലൈ സ്വദേശിക്ക് നല്‍കിയ ശിക്ഷ ശരിവച്ചു ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തിയാണു വിധി പറഞ്ഞത്. പ്രതിയുടെ 2 വര്‍ഷത്തെ തടവുശിക്ഷ 6 മാസം കഠിനതടവായി കുറച്ചു. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യയുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും അത് ഗാര്‍ഹിക കലഹത്തിലും തുടര്‍ന്ന് അവരെ ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാക്കിയെന്നും …
Read More »അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ; കേസിന് പിന്നാലെ മറുപടിയുമായി നികേഷ് കുമാര്‍
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി എം വി നികേഷ് കുമാര്‍. ‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’ എന്ന കുറിപ്പോടെ തനിക്കെതിരെ കേസെടുത്തുന്ന വാര്‍ത്ത പങ്കുവെച്ചാണ് നികേഷിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു …
Read More »