Breaking News

Breaking News

പ്രോസിക്യൂട്ടർ പോലുമില്ല, അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടണം; കൂടുതൽ പ്രതികൾ പുറത്തുണ്ടെന്നും കുടുംബം

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവാവായ മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച് തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മധുവിന്റെ കുടുംബം പ്രതികരിക്കുന്നത്. സർക്കാരും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ലെന്നും മധുവിന്റെ സഹോദരി ആരോപിച്ചു. മുഴുവൻ പ്രതികളെയും പിടികൂടിയില്ല എന്ന ആക്ഷേപം നേരത്തെ …

Read More »

കോട്ടയത്തെ കല്യാണ ചെക്കന്‍ ‘മിന്നല്‍ മുരളി’; വരന്റെ വേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടൊവിനോ തോമസ് (​Tovino Thomas) നായകനായി എത്തിയ മിന്നല്‍ മുരളി (Minnal Murali) മലയാള ഭാഷയ്ക്കും പുറമെ തരംഗം സൃഷ്ടിച്ച്‌ മുന്നേറുകയാണ്. ബേസില്‍ ജോസഫാണ് സംവിധാനം, സോഫിയ പോള്‍ നിര്‍മ്മിച്ച സിനിമയില്‍ ടൈറ്റില്‍ റോളില്‍ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും തകര്‍ത്തഭിനയിച്ചിരിക്കുന്നു. പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും ഇടയില്‍ ഒരുപോലെ ഹിറ്റായ ചിത്രം നെറ്റ്ഫ്ലിക്‌സിന്റെ ആഗോളതലത്തിലെ മികച്ച 10 ചിത്രങ്ങളില്‍ ഇടംപിടിച്ചു. ഇപ്പോള്‍, സിനിമാ ലോകത്തിന് പുറത്ത് അതിന്റെ സ്വാധീനം സൃഷ്ടിക്കുകയാണ്. …

Read More »

9 വയസ്സുകാരിക്ക് പീഡനം; പിടിയിലായത് 10ഉം 12ഉം വയസ്സുള്ള കുട്ടികള്‍

9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 10ഉം 12ഉം വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം. വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെണ്‍കുട്ടി കളിക്കാനായി പോയി. വൈകിട്ട് 4.30നു തിരികെ വന്നു. തിരികെ വന്നതിനു ശേഷം വേദനയുണ്ടെന്ന് കുട്ടി മാതാവിനെ …

Read More »

സ്‌കൂളില്‍ വിദ്യാര്‍ഥിയെ ചുംബിച്ച് അധ്യാപിക, ദൃശ്യങ്ങള്‍ പ്രചരിച്ചു; അന്വേഷണത്തിന് ഉത്തരവ്….

സ്‌കൂളില്‍ വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആളൊഴിഞ്ഞ മുറിയിലാണ് അധ്യാപികയും വിദ്യാര്‍ഥിയും ചുംബിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തി. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞിട്ടില്ല.

Read More »

തൊലിപ്പുറത്ത് ഒരുദിവസത്തോളം ഒമിക്രോണ്‍ അതിജീവിക്കും; പ്ലാസ്റ്റിക്കില്‍ എട്ട് ദിവസത്തിലധികം; ആശങ്കയായി പുതിയ പഠന റിപ്പോര്‍ട്ട്…

ലോകത്തിന് ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച്‌ ജപ്പാനിലെ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജപ്പാനില്‍ മരുന്നുകളെക്കുറിച്ച്‌ പഠനം നടത്തുന്ന കൈറ്റോ പ്രിഫക്ച്ച്‌വറല്‍ സര്‍വകലാശാല നടത്തിയ ഗവേഷണ റിപ്പോര്‍ട്ടാണിത്. ഇതുപ്രകാരം മനുഷ്യശരീരത്തില്‍ അതായത്, തൊലിപ്പുറത്ത് 21 മണിക്കൂര്‍ നേരം സജീവമായിരിക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്ന് പറയുന്നു. പ്ലാസ്റ്റിക്കിന്റെ ഉപരിതലത്തിലാണെങ്കില്‍ 21 മണിക്കൂറും ഒമിക്രോണ്‍ വകഭേദത്തിന് അതിജീവിക്കാം. കൊറോണയുടെ മറ്റ് വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഗാമ എന്നിവയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ …

Read More »

ട്രെയിനിനു തീവെച്ചും, ജനലുകള്‍ തകര്‍ത്തും റെയില്‍വേ സെലക്ഷന്‍ പ്രക്രിയക്കെതിരെ പ്രതിഷേധം( വീഡിയോ )

ബീഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിനു തീവെച്ചു. റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിയൊരുക്കിയത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ റിക്രൂട്ട്‌മെറ്റ് പരീക്ഷകളിലെ സെലക്ഷന്‍ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തുടര്‍ന്ന് എന്‍ടിപിസി, ലെവല്‍ 1 പരീക്ഷകള്‍ റെയില്‍വേ റദ്ദാക്കി. പരീക്ഷാഫലങ്ങള്‍ ഒന്നുകൂടി പരിശോധിച്ച്‌ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഇനി …

Read More »

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തില്‍നിന്ന് 10 പേര്‍ക്ക്….

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ സംസ്ഥാനത്തുനിന്ന് ഐജി സി നാഗരാജു ഉള്‍പ്പെടെ പത്തുപേര്‍ മെഡലിന് അര്‍ഹരായി. ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമിഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്ഐമാരായ സാജന്‍ …

Read More »

‘പള്‍സര്‍ സുനിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും വകവരുത്തി മൃതദേഹം എന്തു ചെയ്യണമെന്നും ചര്‍ച്ച നടത്തി’: ദിലീപിനെതിരെ കൂടുതല്‍ ശബ്ദ തെളിവുകള്‍ പുറത്ത്…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാന മണിക്കൂറുകളിലേക്ക്. കേസില്‍ ദിലീപിനെതിരെ കൂടുതല്‍ ശബ്ദ തെളിവുകള്‍ ഉണ്ടെന്ന് സൂചന നല്‍കി ക്രൈംബ്രാഞ്ച്. മാത്രമല്ല, പള്‍സര്‍ സുനിയേയും അന്വേഷണ ഉദ്യോഗസ്ഥരേയും വകവരുത്തിയ ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് …

Read More »

അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകന്‍ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു….

അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകന്‍ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു. തെലങ്കാനയിലെ സുല്‍ത്താന്‍ ബസാറില്‍ തിങ്കളാഴ്ചയാണ് പരിസരവാസികളെ നടുക്കിയ സംഭവം. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും 24 കാരന്‍ ആക്രമിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ പപ്പമ്മയെയാണ് മകന്‍ കോണ്ടസുധീര്‍ കുമാര്‍ കൊലപ്പെടുത്തിയത്. സുധീര്‍ കുമാര്‍ പപ്പമ്മയെ ആക്രമിക്കുന്നത് കണ്ടതോടെ തടയാന്‍ചെന്ന സഹോദരി സുചിത്രയെയും ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ …

Read More »

കോവിഡ് : തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം; സിനിമാ തിയറ്ററുകൾ ഉൾപ്പെടെ അടക്കുന്നു…

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും. സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി . 10,12,അവസാനവർഷ ബിരുദ,ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറണം. സെക്രട്ടറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. …

Read More »