Breaking News

Breaking News

സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയ്‌ലര്‍ റീലിസ് തീയതി പ്രഖ്യാപിച്ചു…

നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും. സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ റേച്ചല്‍ ഡേവിഡാണ് നായിക. രണ്‍ജി പണിക്കര്‍, മുത്തുമണി, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഐ.എം. വിജയന്‍, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. നിഖില്‍ എസ്.പ്രവീണ്‍ …

Read More »

അതിതീവ്ര മഴയുടെ തോത് വര്‍ദ്ധിക്കുന്നു, കേരളം സുരക്ഷിതമല്ല : പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്…

കേരളം പ്രളയത്തിന്റെ കാര്യത്തില്‍ സുരക്ഷിതമല്ലെന്ന് പഠനം. പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്. വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്. പ്രളയമുണ്ടായ 2018 ലും 2019 ലുമുണ്ടായ മഴ ഏറെക്കുറെ സമാനമായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. പക്ഷേ മഴയുടെ …

Read More »

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ് ; 87 മരണം; പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് …

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുതുക്കി നിശ്ചയിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച്‌ 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ …

Read More »

തമിഴ്നാട് വിഭജനത്തിനെതിരെ കമൽഹാസൻ…

തമിഴ്നാട് വിഭജനത്തിനെതിരെ കമൽഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ. തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വെട്ടിമുറിക്കാൻ ആണ് ശ്രമം. ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും തമിഴ് ജനത ഒറ്റക്കെട്ടായി എതിർക്കുമെന്നും കമൽ പറഞ്ഞു. തമിഴ്നാടിന്റെ ഭൂപടം ഇപ്പോൾ ഉള്ളതുപോലെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. കൊങ്കുനാട് രൂപീകരിക്കണമെന്നപേരിൽ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിൻ തുടങ്ങിയത്. ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. വാർത്തകൾ …

Read More »

ഇംഗ്ലണ്ടില്‍ കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ താരം റിഷഭ് പന്ത്; വിമര്‍ശനങ്ങളുമായി ആരാധകര്‍…

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഏത് താരത്തിനാണ് കോവിഡ് ബാധിച്ചത് എന്നതില്‍ വ്യക്തത ഇല്ലായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് പി ടി ഐ സ്ഥിരീകരിച്ചിരിക്കുകയാണ്. പന്തിനെ ബാധിച്ചിരിക്കുന്നത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആണെന്നാണ് ലഭ്യമാകുന്ന വിവരം. താരത്തിന് ആദ്യം തൊണ്ട വേദന …

Read More »

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ്​ വിടുന്നു? വിശദീകരണവുമായി ക്ലബ് ഡയറക്ടർ…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്​. ക്ലബ്​ വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്​. ഷെഡ്യൂള്‍ അനുസരിച്ച്‌​ ജൂലൈ 25ന്​ അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ്​ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി …

Read More »

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ മാറ്റം? : ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.

പാസ്‌വേഡുകള്‍ എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ പറയുന്നു. ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ക്ക് മറുപടി പറഞ്ഞത്. എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ വ്യക്തമാക്കി. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ ‘ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍’ സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് പറയുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു …

Read More »

കര്‍ക്കടക മാസചാരണത്തിന് ശനിയാഴ്ച തുടക്കം, ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ല…

കര്‍ക്കിടക മാസചരാചരണത്തിനു ശനിയാഴ്ച മുതൽ തുടക്കം. ആഘോഷങ്ങളെ രണ്ടാം വര്‍ഷവും കവര്‍ന്ന് കൊവിഡ്. ക്ഷേത്രങ്ങളില്‍ രാമായണ മാസചാരണ ഭാഗമായി ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിനു കര്‍ശന നിയന്ത്രണം ആണ്‌ ഉള്ളത്. ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെയും കാര്യമായ കുറവ് ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസചാരണത്തിന്റെ ഭാഗമായി നടത്തുന്ന ഗണപതി …

Read More »

ഇന്ന് എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം.

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ അതുല്യ വ്യക്തിത്വമാണ് എം ടി വാസുദേവന്‍ നായര്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെയും വൈകാരികമായ ഭാവങ്ങളെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാനും സ്വയം തിരിച്ചറിയാനും കഴിയുന്ന വിധത്തില്‍ ലളിതമായ ഭാഷയിലേക്ക് പകര്‍ത്തി ആവിഷ്കരിക്കുന്നതില്‍ എം ടിയ്ക്കുള്ള വൈഭവം സമാനതകളില്ലാത്തതാണ്. ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്ബ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം …

Read More »