Breaking News

സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയ്‌ലര്‍ റീലിസ് തീയതി പ്രഖ്യാപിച്ചു…

നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും. സുരേഷ് ഗോപി നായകനാകുന്ന

ഈ ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ റേച്ചല്‍ ഡേവിഡാണ് നായിക. രണ്‍ജി പണിക്കര്‍, മുത്തുമണി, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,

ഐ.എം. വിജയന്‍, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. നിഖില്‍ എസ്.പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം

മന്‍സൂര്‍ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …