Breaking News

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ രോഗബാധിതര്‍ 25 ആയി…

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ചു. ഡിസംബര്‍ നാലിന്​ ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.

ഇതോടെ രാജ്യത്ത്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്​വെയില്‍നിന്ന്​ മടങ്ങിയെത്തിയയാള്‍ക്കാണ്​ ജാംനഗറില്‍ ഡിസംബര്‍ നാലിന്​ രോഗം സ്​ഥിരീകരിച്ചത്​. ജനിതക ശ്രേണീകരണത്തിലാണ്​ ഒമിക്രോണ്‍ വകഭേദമാണെന്ന്​ കണ്ടെത്തിയത്​. രണ്ടു ഡോസ്​ വാക്​സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു.

രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ്​ പരിശോധന നടത്തുകയും ചെയ്​തിരുന്നു. രാജസ്​ഥാനിലെ ജയ്​പൂരില്‍ ഒമ്ബത്​ ഒമിക്രോണ്‍ കേസുകള്‍ സ്​ഥിരീകരിച്ചിരുന്നു. കൂടാതെ കര്‍ണാടകയിലും മഹാരാഷ്​ട്രയിലും രോഗം സ്​ഥിരീകരിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …