Breaking News

അരിക്കടത്ത്​: റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി

വ​ള്ളി​ത്തോ​ട് റേ​ഷ​ന്‍ അ​രി ക​ട​ത്തി​യ​തി​ന്​ ലൈസെൻസിനെതിരെ ന​ട​പ​ടി.

ഇ​രി​ട്ടി താ​ലൂ​ക്കി​ലെ 93ാം ന​മ്ബ​ര്‍ റേ​ഷ​ന്‍ ക​ട ന​ട​ത്തു​ന്ന എം.​ജി. ഐ​സ​ക്കി​ന് ന​ല്‍​കി​യ ലൈ​സ​ന്‍​സാ​ണ്​ ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ എ​ന്‍. ശ്രീ​കു​മാ​ര്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദു​ചെ​യ്ത​ത്.

ഈ ​റേ​ഷ​ന്‍ ക​ട ഉ​മ്മ​ന്‍ വ​ര്‍​ഗീ​സ് ലൈ​സ​ന്‍​സി​യാ​യ നൂ​റാം നമ്പർ റേ​ഷ​ന്‍ ക​ട​യോ​ട് യോ​ജി​പ്പി​ച്ചു. റ​ദ്ദു​ചെ​യ്ത റേ​ഷ​ന്‍ ക​ട​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കാ​ര്‍​ഡു​ട​മ​ക​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ള്ളി​ത്തോ​ടി​ലെ അ​തേ ക​ട മു​റി​യി​ല്‍ ത​ന്നെ റേ​ഷ​ന്‍​ക​ട പ്ര​വ​ര്‍​ത്തി​ക്കും.

റേ​ഷ​ന്‍ അ​രി ക​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സ് എ​ടു​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ജി​ല്ല ക​ല​ക്ട​ര്‍​ക്കാ​ണ്

. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ക​ല​ക്ട​ര്‍​ക്ക്​ കൈ​മാ​റി.

വ​ള്ളി​ത്തോ​ട് റി​സാ​ന മ​ന്‍​സി​ലി​ല്‍ പി.​പി. മാ​യ​ന്‍ എ​ന്ന​യാ​ളു​ടെ കൈ​വ​ശ​മു​ള്ള ഗോ​ഡൗ​ണി​ല്‍ നി​ന്നാ​ണ് റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്.

ഗോ​ഡൗ​ണാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മു​റി ഇ​യാ​ള്‍ മ​റ്റൊ​രാ​ളി​ല്‍​നി​ന്ന്​ വാ​ട​ക​ക്കെ​ടു​ത്ത​താ​ണ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​രി​ട്ടി താ​ലൂ​ക്ക് റേ​ഷ​നി​ങ്​ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ​ള്ളി​ത്തോ​ടെ പി.​പി. മാ​യി​ന്‍ എ​ന്ന​യാ​ളു​ടെ കൈ​വ​ശ​മു​ള്ള ഗോ​ഡൗ​ണി​ല്‍​നി​ന്ന്​ 345 കി​ലോ റേ​ഷ​ന്‍ പ​ച്ച​രി പി​ടി​കൂ​ടി​യ​ത്. എം.​ജി. ഐ​സ​ക്കി​െന്‍റ റേ​ഷ​ന്‍​ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ല​വി​ലു​ള്ള സ്‌​റ്റോ​ക്കി​ല്‍ കു​റ​വു​ള്ള​താ​യും ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ന്ന്​ അ​രി ക​ട​ത്തി​യ​ത്​ തെ​ളി​യു​ക​യും ചെ​യ്തു.

ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …