100 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ നാല് തൊഴിലാളികളും മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനേയും കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കൊല്ലം കുണ്ടറ പെരുമ്ബുഴ കോവില്‍ മുക്കില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറ്റിലെ ചെളിമാറ്റി വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇവര്‍ തിരിച്ചുകയറാനാകാതെ കിണറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ മറ്റുരണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി …
Read More »തന്റെ അക്കൗണ്ട് പൂട്ടി’: ‘ഫേസ്ബുക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്…
ഫേസ്ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. എന്തുകൊണ്ടാണ് തന്‍റെ അക്കൗണ്ട് നിര്‍ജ്ജീവമാക്കിയതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കെ സി ജോസഫ് ഇക്കാര്യം അറിയിച്ചത്. ‘കെ.സി ജോസഫ്99 എന്ന എന്‍റെ അക്കൗണ്ട് എന്തുകൊണ്ട് നിര്‍ജ്ജീവമാക്കി എന്ന് വ്യക്തമാക്കണമെന്ന് ഞാന്‍ ഫേസ്ബുക്കിനോട് അഭ്യര്‍ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ പോരാ. എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ’- കെ സി …
Read More »കോവിഡ് മൂന്നാം തരംഗത്തിലേക്ക് ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന..
കോവിഡ് മഹാമാരി നിലവില്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം വ്യക്തമാക്കി. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്ബാടും വ്യാപിക്കുന്ന ഒരു പ്രബലമായ …
Read More »സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ അവലോകനയോഗം…
പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും. ഇളവുകള്‍ ആലോചിക്കാന്‍ അവലോകനയോഗം നാളെ നടത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.ജൂലായ് 21ന് …
Read More »കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം: മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ അതീവഗുരുതരാവസ്ഥയില്‍
കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. കിണര്‍ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. കിണറ്റില്‍ കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റില്‍ കുടുങ്ങിയ നാലാമത്തെ ആള്‍ അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കിണറ്റില്‍ നിന്നും പുറത്തെടുക്കുമ്ബോള്‍ മൂന്ന് പേര്‍ക്കും ജീവനുണ്ടായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലം ഫയര്‍ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥന്‍ കുഴഞ്ഞു …
Read More »സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ നേരിട്ട് വാങ്ങാം: പ്രത്യേക പോര്‍ട്ടലുമായി റിസര്‍വ് ബാങ്ക്
റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപത്രങ്ങളും സെക്യൂരിറ്റികളും ഇനി നേരിട്ട് വാങ്ങാം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താൻ പദ്ധതിയിട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഈ സംവിധാനത്തിലൂടെ വ്യക്തിഗത നിക്ഷേപകര്‍ക്ക് റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് (ആര്‍ഡിജി) അക്കൗണ്ട് തുറക്കാനാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെയും സെക്യൂരിറ്റികളുടെയും പ്രാരംഭ ലേലം ഉള്‍പ്പടെയുളള എല്ലാ ഇടപാടുകള്‍ക്കും ഈ പോര്‍ട്ടലില്‍ സൗകര്യം ഉണ്ടാകും. അംഗീകൃത കെവൈസി വിവരങ്ങള്‍ നല്‍കി ആര്‍ക്കും ആര്‍ഡിജി അക്കൗണ്ട് തുടങ്ങാനാകും. ബാങ്ക് …
Read More »ഇസ്ലാം മത പ്രഭാഷകന്‍ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച് കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റുകള്‍.
രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകളാണെന്ന സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച് പ്രമുഖ ആക്ടിവിസ്റ്റുകള്‍. സ്വാലിഹിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.എന്നാല്‍ സ്ത്രീ-പുരഷ സമത്വവും സ്വാതന്ത്ര്യവും വായ്ത്താരികളാക്കിയ സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സെലക്ടീവ് പ്രതികരണങ്ങളാണ് കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകളില്‍ നിന്ന് എന്ന ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപവും ഉണ്ട്.ഇവര്‍ …
Read More »പാകിസ്ഥാനും താലിബാന്റെ കൈകളിലേക്ക്? സൈന്യത്തില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുത്തത് തന്ത്രപ്രധാന അതിര്‍ത്തികള്‍..
അഫ്‌ഗാനിസ്ഥാനൊപ്പം പാകിസ്ഥാനും താലിബാന്റെ കൈകളിലാകുമോ? പാകിസ്ഥാന്‍ അതിര്‍ത്തികള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇത്തരമൊരു സംശയം അന്താരാഷ്ട്ര തലത്തില്‍ ബലപ്പെട്ടത്. നേരത്തേ തന്നെ പാകിസ്ഥാന്റെ പല പ്രദേശങ്ങളിലും താലിബാന് നിര്‍ണായക സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് തന്ത്രപ്രധാനമായ അഫ്‌ഗാന്‍ പട്ടണം വെഷിലെ അതിര്‍ത്തി താലിബാന്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പുറത്തുവരുന്നത്. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ പ്രവേശന കവാടവും രാജ്യത്തെ പാക് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയുമാണിത്. പാക്-അഫ്ഗാന്‍ വ്യാപാര ബന്ധത്തിലും …
Read More »‘സിനിമാ ചിത്രീകരണം ടിപിആർ കുറഞ്ഞ ശേഷം ആലോചിക്കാമെന്ന് മന്ത്രി സജി ചെറിയാൻ…
സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും, ഇക്കാര്യത്തിൽ ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും സജി ചെറിയാൻ പറയുന്നു. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിന്‍റെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി. വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിനോട് വിരോധമില്ലെന്ന് സജി ചെറിയാൻ പറയുന്നു. ആളുകളുടെ ജീവൻ …
Read More »ഇംഗ്ലണ്ട് പര്യടനം; കൊവിഡ് ബാധ യൂറോ കപ്പ് കാണാൻ സ്റ്റേഡിയത്തിൽ എത്തിയ താരങ്ങൾക്കെന്ന് റിപ്പോർട്ട്…
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായി എന്ന വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും ക്യാമ്പിൽ കൊവിഡ് എത്തിയത് താരങ്ങൾക്കിടയിൽ ആശങ്കയ്ക്കും കാരണമായി. ക്യാമ്പിലേക്ക് എങ്ങനെ കൊവിഡ് പ്രവേശിച്ചു എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള വിശദീകരണമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധിതരായ താരങ്ങൾ വിംബിൾഡണും യൂറോ കപ്പ് മത്സരങ്ങളും കാണാൻ സ്റ്റേഡിയങ്ങളിൽ എത്തിയിരുന്നു എന്നതാണ് റിപ്പോർട്ടുകൾ. ഋഷഭ് പന്ത്, ജസ്‌പ്രീത് …
Read More »