Breaking News

Breaking News

കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; കാണാതായ സ്ത്രീകളിലൊരാളുടെ മൃതദേഹം കണ്ടെത്തി…

കൊല്ലം കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസില്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ടു സ്ത്രീകളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഊഴായിക്കോട് സ്വദേശി 23കാരിയാണ് മരിച്ചത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ രണ്ടാമത്തെ യുവതിക്കായി ഇത്തിക്കരയാറിലും പരിസരത്തും തിരച്ചില്‍ തുടരുന്നു. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയെയും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് …

Read More »

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു; അധ്യക്ഷസ്ഥാനം ഒഴിയുന്നത് കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെ

വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജോസഫൈന്റെ പെരുമാറ്റം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തില്‍ പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ …

Read More »

പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍…

പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്​ബുക്ക്​, ഇന്‍സ്​റ്റഗ്രാം, യൂട്യൂബ്​ എന്നിവക്ക്​ നിര്‍ദേശം നല്‍കി. പുതിയ ഐ.ടി നയത്തിന്റെ ഭാഗമായാണ്​ സര്‍ക്കാര്‍ നിര്‍ദേശം. പ്രശസ്​തരായവരുടെയും അല്ലാത്തവരുടെയും പേരിലെ വ്യാജ അക്കൗണ്ടുകള്‍ വ്യാപകമാണ്​. സ്വയം പ്രശസ്​തരാവാനാണ്​ ചിലര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്​ടിക്കുന്നത്​. ഇതി​ന്റെ പേരില്‍ സമൂഹമാധ്യമ അനുയായികളുടെ എണ്ണം കൂട്ടുകയാണ്​ ലക്ഷ്യം. ​സെലിബ്രിറ്റികളുടെ വിശ്വാസ്യത ചൂഷണം ചെയ്​ത്​ തട്ടിപ്പ്​ നടത്തുകയാണ്​ മറ്റു​ …

Read More »

കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹത; അന്വേഷണ സംഘം വിളിപ്പിച്ച രണ്ടു പെണ്‍കുട്ടികളെ കാണ്മാനില്ല…

കൊല്ലത്ത് നവജാതശിശു മരിച്ച കേസില്‍ അന്വേഷണ സംഘം വിളിപ്പിച്ച പെണ്‍കുട്ടികളെ കാണാതായി. കല്ലുവാതുക്കല്‍ ഊരാഴ്കോട് നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവി​ന്‍റ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. ഭര്‍ത്താവ് വിഷ്ണുവിന്റെ 21ഉം 22ഉം വയസ്സുള്ള അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. …

Read More »

12 നില കെട്ടിടം തകര്‍ന്ന് വീണു; 3 മരണം, 100 പേരെ കാണാതായി; മരണ സംഖ്യ ഉയരാൻ സാധ്യത…

അമേരിക്കയിലെ മയാമി നഗരത്തില്‍ ഒരു അപ്പാര്‍ട്ട്മെന്റ് തകര്‍ന്ന് വീണ് മൂന്ന് മരണം. അപകടത്തില്‍ 100 പേരെ കാണാതായി. മൂന്നു പേര്‍ മരിച്ചെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 102 പേരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 ഓളം അപ്പാര്‍ട്ട്മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ സ്ത്രീകളും …

Read More »

ലോകത്തിലെ മികച്ച നാവികസേനയാകനൊരുങ്ങി ഇന്ത്യന്‍ നേവി; അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്…

ഇന്ത്യന്‍ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളില്‍ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് തുടരുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രോജക്റ്റ് സീബേര്‍ഡ് എന്ന പേരില്‍ നടക്കുന്ന പ്രതിരോധരംഗത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കാര്‍വാറില്‍ എത്തിയതായിരുന്നു മന്ത്രി. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗിനൊപ്പം പ്രോജക്‌ട് ഏരിയയിലും സൈറ്റുകളിലും കേന്ദ്രമന്ത്രി ആകാശ സര്‍വേ നടത്തി. പ്രോജക്‌ട് സീബേര്‍ഡ് കോണ്‍ടാക്റ്റര്‍മാരുമായും എഞ്ചിനീയര്‍മാരുമായും കാര്‍വാര്‍ നേവല്‍ …

Read More »

രാജ്യം സാധാരണ സ്ഥിതിയിലേക്ക്; കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് രോഗം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ 1,329 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,93,310 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64,527 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.79 കോടി വാക്‌സിന്‍ ഡോസാണ് നല്‍കിയിട്ടുള്ളത്. അതേസമയം മധ്യപ്രദേശില്‍ …

Read More »

ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല; നടി മൃദുല മുരളി…

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്‍മയ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ വേറിട്ട കുറിപ്പുമായി മൃദുല മുരളി. തുടച്ചയായി ഭര്‍ത്താവിന്‍റെയും കുടുംബത്തിനെ പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരികയാണ് കേരളത്തില്‍. ഈ പശ്ചാത്തലത്തില്‍ സ്‍ത്രീധന നിരോധനനിയമവും വീണ്ടും ചര്‍ച്ചയാകുന്നു. വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് നടി മൃദുല മുരളി തന്‍റെ വേറിട്ട കുറിപ്പില്‍ പറയുന്നത്. മൃദുല മുരളിയുടെ കുറിപ്പ് ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് …

Read More »

സഹപ്രവര്‍ത്തകയെ ആശുപത്രിയില്‍ വെച്ച്‌​ ബലാത്സംഗം ചെയ്​ത ഡോക്​ടര്‍ പിടിയില്‍…

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്​ത സംഭവത്തില്‍ 34കാരനായ ഡോക്​ടര്‍ അറസ്​റ്റില്‍. അസമിലെ ദിബ്രുഗഢ്​ ജില്ലയിലാണ്​ സംഭവം. ദിബ്രുഗഢ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രതിയായ ഡോ. നയന്‍ ജ്യോതി ദേഖ പ്രാക്​ടീസ്​ ചെയ്​തിരുന്നത്​. ഇതേ ആശുപത്രിയില്‍ ജോലി ചെയ്​തിരുന്ന യുവതിയെ ബുധനാഴ്​ച രാത്രിയില്‍ കാബിനില്‍ വെച്ച്‌​ ബാലത്സംഗം ചെയ്​തതായാണ്​ പരാതി. ദാദ്ര നാഗര്‍ ഹവേലി സ്വദേശിയാണ്​ പരാതിക്കാരിയായ യുവതി. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്​ത കുറ്റത്തിന്​ ഡോക്​ടറെ അറസ്​റ്റ്​ ചെയ്​തതായി ദിബ്രുഗഢ് പൊലീസ്​ …

Read More »

മഴയില്‍ ജലനിരപ്പുയര്‍ന്നു ; ഗംഗയില്‍ വീണ്ടും മൃതദേഹങ്ങള്‍, 24 മണിക്കൂറില്‍ 40 എണ്ണം സംസ്‌കരിച്ചു…

മഴ ശക്തിപ്രാപിക്കുകയും ജലനിരപ്പ് ഉയര്‍ന്ന് മണല്‍തിട്ടകള്‍ തകരുകയും ചെയ്തതോടെ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ പലയിടങ്ങളില്‍ നിന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോകളിലും …

Read More »