Breaking News

ബസ്‌ കനാലിലേക്ക്‌ മറിഞ്ഞു ; സ്‌ത്രീകളുള്‍പ്പടെ 32 മരണം…

നിയന്ത്രണം വിട്ട ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ സ്‌ത്രീകളുള്‍പ്പടെ 32 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലാ ആസ്ഥാനത്തു നിന്നും എണ്‍പത്‌ കിലോമീറ്റര്‍ അകലെ പട്‌ന ഗ്രാമത്തിലാണ്‌ സംഭവം.

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…Read more

അപകടം നടക്കുമ്ബോള്‍ ബസില്‍ 54 യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ ഇരുപതോളം യാത്രക്കാരെ കാണാതായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.

ബസ്‌ പൂര്‍ണമായും മുങ്ങിയിരുന്നു‌. സംസ്ഥാന ദുരന്തനിവാരണ സേനയാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. അപകടം നടന്ന ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ്‌ കുറയ്‌ക്കുന്നതിനായി സിഹാവല്‍ കനാലിലേക്ക്‌ ജലം ഒഴുക്കിവിടുകയാണ്‌.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …