Breaking News

മഴയില്‍ ജലനിരപ്പുയര്‍ന്നു ; ഗംഗയില്‍ വീണ്ടും മൃതദേഹങ്ങള്‍, 24 മണിക്കൂറില്‍ 40 എണ്ണം സംസ്‌കരിച്ചു…

മഴ ശക്തിപ്രാപിക്കുകയും ജലനിരപ്പ് ഉയര്‍ന്ന് മണല്‍തിട്ടകള്‍ തകരുകയും ചെയ്തതോടെ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍

സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രമുഖ ദേശീയ മാധ്യമങ്ങളാണ്

ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ പലയിടങ്ങളില്‍ നിന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോകളിലും ചിത്രങ്ങളിലും അധികൃതര്‍ മൃതദേഹങ്ങള്‍

നദിയില്‍ നിന്ന് പുറത്തെടുക്കുന്നത് കാണാം. നദീതീരത്ത് കുടുങ്ങിയ മൃതദേഹം കൈയുറ ധരിച്ച പ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൂടാതെ വായില്‍ ടൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു.

പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള സംഘമാണ് മൃതദേഹം നദിയില്‍ നിന്ന് പുറത്തെടുത്തത്. 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ

സോണല്‍ ഓഫീസര്‍ നിരാജ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആചാരാനുഷ്ഠാനങ്ങളോടെയാണ് മുഴുവന്‍ മൃതദേഹങ്ങളും സംസ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം മൃതദേഹത്തില്‍ ഒക്‌സിജന്‍ ട്യൂബ് കാണപ്പെട്ടതിനേക്കുറിച്ചുള്ള ചോദ്യത്തിന് മരിച്ചയാള്‍ രോഗിയായിരിക്കാമെന്ന് നിരാജ് കുമാര്‍ സിംഗ് പ്രതികരിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …