Breaking News

Breaking News

പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചു ; പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി…

സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിന് പിന്നാലെ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി. കൈയ്യില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബംഗളൂരുവിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് പതിനേഴുകാരന്റെ കയ്യില്‍ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചത്. വോളിബോള്‍ കോച്ച്‌ കൂടിയായ സുഹൃത്ത് വെള്ളത്തില്‍ ഗുളിക കലക്കി കയ്യില്‍ കുത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തിനകം കൈ വീര്‍ക്കുകയും നീര് വരികയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കയ്യില്‍ വിഷാംശം ഉളളതായി കണ്ടെത്തിയത്. ശരീരത്തില്‍ …

Read More »

വനിതാ കമ്മീഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു; സ്ഥാനമൊഴിയണമെന്ന് ആഷിഖ് അബു…

വനിതാ കമ്മീഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് എം സി ജോസഫൈന്‍ സ്ഥാനമൊഴിയണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു. സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ എം സി ജോസഫൈന്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയതോടെയാണ് ഇടത് സഹയാത്രികര്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ചാനല്‍ പരിപാടിയില്‍ യുവതി സംസാരിച്ച്‌ തുടങ്ങിയത് മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പെരുമാറിയത്. …

Read More »

സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി ; ഒടുവിൽ 15 കാരിയെ വീട്ടുകാര്‍​ ഒന്നരലക്ഷത്തിന് വിറ്റു…

സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15 കാരിയെ വീട്ടുകാര്‍​ ഒന്നരലക്ഷം രൂപക്ക്​ 35 കാരന് വിറ്റു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ധര്‍മപുരി പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​​ സംഭവം. കഴിഞ്ഞയാഴ്​ച സഹോദരി ഭര്‍ത്താവിനൊപ്പം 15 കാരി ഗുജറാത്തിലേക്ക്​ പോയിരുന്നു. ഇതോടെ ഗ്രാമത്തില്‍ പഞ്ചായത്ത്​ വിളിച്ചു​ചേര്‍ത്തു. 15 കാരിക്ക് തന്‍റെ ഭര്‍ത്താവുമായി ​ ബന്ധമുണ്ടെന്ന് മൂത്ത സഹോദരി ​ ആരോപിക്കുകയും ചെയ്​തു. ഇതോടെ പഞ്ചായത്തില്‍നിന്നുള്ള നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ 15കാരിയെ മന്നവര്‍ സ്വദേശിയായ …

Read More »

12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങള്‍ക്ക്​ സുപ്രീംകോടതി നിര്‍ദേശം

പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന്​ എല്ലാ സംസ്​ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച്‌​ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ കുറഞ്ഞതിൻരെ അടിസ്​ഥാനത്തില്‍ പരീക്ഷ നടത്തുമെന്ന്​ ആന്ധ്രപ്രദേശ്​ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും സംസ്​ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓരോ പരീക്ഷ ബോര്‍ഡുകളും സ്വയം ഭരണ അവകാശമുള്ളവയാണ്​. അതിനാല്‍ തന്നെ മൂല്യനിര്‍ണയത്തിന്​ സ്വയം …

Read More »

സംസ്ഥാനത്ത് ഇന്ധന വില ഇന്ന്‌ നൂറു കടന്നു ; 90 രൂപയില്‍ നിന്ന് 100 ലേക്ക് എത്താൻ വേണ്ടിവന്നത് വെറും…

സംസ്ഥാനത്ത് ഇന്ധന വില ഇന്ന്‌ നൂറു കടന്നു. പാറശാലയില്‍ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയില്‍ നിന്ന് വില നൂറില്‍ എത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 80 പൈസയും ഡീസലിന്‌ 95 രൂപ 62 പൈസയുമാണ്‌. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 86 പൈസയും ഡീസലിന് 94 രൂപ …

Read More »

എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം, കലിതുളളി സോഷ്യല്‍ മീഡിയ, വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം….

ഗാര്‍ഹിക പീഡനത്തെ കുറിച്ച്‌ പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞത്. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ …

Read More »

വിജയ് മല്യയുടെ യുണൈറ്റഡ് ബ്രുവറീസിലെ ഓഹരികള്‍ ഹൈനകെന്‍ വാങ്ങി…

ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്ബനികളില്‍ രണ്ടാമതുള്ള ഹൈനകെന്‍, വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്ബനിയില്‍ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥത വര്‍ധിച്ചു. ഓഹരികള്‍ വാങ്ങിയത് 5825 കോടിയ്ക്കാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴിയാണ് ഈ ഓഹരികള്‍ ഹൈനകെന്‍ സ്വന്തമാക്കിയത്. കൂടാതെ ബാങ്കുകളില്‍ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്ബനി വാങ്ങിയേക്കും. ബിയര്‍ മാര്‍ക്കറ്റ് വിപണിയില്‍ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ കൈവശമാണ്. …

Read More »

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നു; ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍; അറിയാം…

സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ക്ഷേത്രങ്ങളില്‍ അന്നദാനം അനുവദിക്കില്ല. ബലിതര്‍പ്പണ ചടങ്ങുകള്‍ സാമൂഹിക അകലം പാലിച്ച്‌ നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്കും അനുമതിയില്ല. പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദര്‍ശനം പുനരാരംഭിക്കും. ഒരേസമയം 15 പേരില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കില്ല. ഓരോ പത്ത് മിനിറ്റിലും ഓരോ നടകളില്‍ കൂടി മൂന്ന് പേര്‍ക്ക് …

Read More »

രാജ്യത്ത് 54,069 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 68,885 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ആശ്വാസം പകരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54,069 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ 42ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗികളേക്കാള്‍ കൂടുതലാണ്. 68,885 പേരുടെ രോഗം 24 മണിക്കൂറിനിടെ ഭേദമായിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു. കഴിഞ്ഞദിവസം 16,137 പേരെയാണ് ചികില്‍സയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്താകമാനം ഇതുവരെ 2,90,63,740 …

Read More »

പുത്തൂരിൽ വാഹനാപകടം; നിരവധ് യാത്രക്കാർക്ക് പരിക്ക്

പുത്തൂർ പാങ്ങോട് കെഎസ്സ്ആർടിസിയും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെഎസ്സ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More »