Breaking News

Breaking News

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ്‌ മരണം കൂടി….

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ്‌ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്കാന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 35 ആയി. കണ്ണൂര്‍ കരിയാട് സ്വദേശി സലീഖ് ആണ് മരിച്ചത്. ജൂണ്‍ അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് മരണം. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്കരിച്ചു

Read More »

ആശ്വാസ വാര്‍ത്ത : ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം ​ഇന്ന് ?

ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് മഹാമാരി അതിരൂക്ഷമായി വ്യാപിക്കുമ്ബോള്‍ വൈറസിനെതിരായുള്ള വാക്‌സിന്‍ ഉടന്‍ നിര്‍മ്മിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഏവരും. വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ 2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.82 ലക്ഷം കൊവിഡ് രോഗികളുണ്ടാകാമെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇന്ത്യയും കാത്തിരിക്കുകയാണ്. ആ ആശ്വാസവാര്‍ത്തയ്ക്കായി ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിവിധ ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകള്‍ ഇന്ന് പ്രതീക്ഷിക്കാമെന്നാണ് ന്യൂസ് …

Read More »

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ; 432 സമ്ബർക്കത്തിലൂടെ രോഗം; 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് കോവിഡ് ഭീതി രൂക്ഷമാകുന്നു. ഇതുവരെയുള്ള ദിവസങ്ങളില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇന്ന് സംസ്ഥാനത്ത് 623 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. രോഗബാധിതരായവരില്‍ തിരുവനന്തപുരത്ത് 157 പേര്‍, കാസര്‍ഗോഡ് 74, എറണാകുളം72, പത്തനംതിട്ട 64, …

Read More »

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി; ആദ്യ ഘട്ടം പൂര്‍ത്തിയാകാന്‍ 84…

ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള സാധ്യതാ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സിഡസ് കാഡിലയാണ് പരീക്ഷണം ആരംഭിച്ചത്. കോവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്. ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു മാസത്തിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മാര്‍ച്ച്‌ മാസം ആദ്യമാണ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചത്. 84 ദിവസത്തിനുള്ളില്‍ …

Read More »

ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് അവതാരക മീര അനിൽ വിവാഹിതയായി; വരൻ തിരുവല്ല സ്വദേശിയായ വിഷ്ണു…

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. ബിസിനസുകാരനായ തിരുവല്ല സ്വദേശിയായ ആണ് വരന്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോകളിലൂടെയും, ടെലിവിഷന്‍ പരിപാടികളിലൂടെയും എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് ചുരുങ്ങിയ …

Read More »

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം..!

സംസ്ഥാന ഹയര്‍സെക്കന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 85.13 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം അധികമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരത്ത് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വി.എച്ച്‌. എസ്‌.സി വിഭാഗത്തില്‍ 81.8 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് ഇത്തവണ മുന്നില്‍ നിക്കുന്നത്. 114 സ്കൂളുകള്‍ജില്ലയില്‍ 100 ശതമാനം വിജയം നേടി. 238 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 18510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും …

Read More »

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകം; ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലകളിലും 5000 ലധികം രോഗികൾ വരെ ഉണ്ടാകും…

സംസ്ഥാനത്തെ ഓരോ ജില്ലകളിലും ആഗസ്ത് മാസം അവസാനത്തോടെ 5000 ലധികം രോഗികള്‍ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്ത് അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. …

Read More »

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു; ഹോട്ടല്‍ പൂട്ടിച്ചു…

അങ്കമാലിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. എം സി റോഡിലെ ബദരിയ ഹോട്ടലാണ് അടപ്പിച്ചത്. ഇവിടെ നിന്നും കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ ആഹാരം വിളമ്ബുന്നതിനും പാഴ്‌സല്‍ …

Read More »

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്; ഇതുവരെ കൂടിയത് 11 രൂപ..

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ 80 പൈസയാണ് ഡീസലിന്റെ ഇപ്പോഴത്തെ വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു. രാജ്യ …

Read More »

കൊല്ലം ജില്ലയില്‍ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം…

കൊല്ലം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 14 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായിട്ടുള്ളത്. ജില്ലയില്‍ ഇന്ന്‍ രണ്ടുപേര്‍ കോവിഡ് രോഗമുക്തരായി. തൊടിയൂര്‍ സ്വദേശി(29), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്. കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇങ്ങനെ: തേവലക്കര കോയിവിള സ്വദേശി(40) സൗദി കരിക്കോട് സ്വദേശി(36) ദമാം …

Read More »