Breaking News

Breaking News

കേരളത്തിൽ വ്യാഴാഴ്‌ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

കേരളത്തിൽ വ്യാഴാഴ്‌ച്ച വരെ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന്‍ (തിങ്കളാഴ്ച) ഇടുക്കി, മലപ്പുറം, കാസർകോട്, ചൊവ്വാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

Read More »

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേര്‍ക്ക്; രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ…

കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഇരട്ടിപ്പിച്ച്‌ സമ്പര്‍ക്ക കണക്കില്‍ വന്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേരില്‍ 206 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് സമ്ബര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്. എറണാകുളം, കാസര്‍കോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ 35 പേര്‍ക്കും, തിരുവനന്തപുരം …

Read More »

സംസ്ഥാനത്ത് ആശങ്ക ഇരട്ടിപ്പിച്ച്‌ സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്ക്…

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഇരട്ടിപ്പിച്ച്‌ സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്കാണ്. ഇതില്‍ 206 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് സമ്ബര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്. ഇന്നലെ 488 രോഗികളില്‍ 234 പേര്‍ക്ക് രോഗം സമ്ബര്‍ക്കത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം, കാസര്‍കോഡ് ജില്ലകളിലെ 41 പേര്‍ക്ക് …

Read More »

വരുംദിവസങ്ങളിൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടും; മൂന്ന് ജില്ലകളിൽ ഇന്ന്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന്‍ മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കഴിഞ്ഞാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിലുളളത്. നാളെ മുതല്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 13, 14, 15 തീയതികളില്‍ ഒന്നു രണ്ടിടങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും …

Read More »

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി..!

സംസ്ഥാനത്ത് ഇന്ന് 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് നിലവില്‍ ആകെ 195 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര്‍ (1), ആലപ്പുഴ മുന്‍സിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8), ഇടുക്കി ജില്ലയിലെ …

Read More »

സംസ്ഥാനത്തെ സ്ഥിതി ഗുരുതരം; ഇനിയുള്ളത് സാമൂഹികവ്യാപനത്തിന്‍റെ ഘട്ടം; മുന്നറിയിപ്പുമായി ഐഎംഎ; സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലന്ന്‍ മുഖ്യമന്ത്രി…

സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണ്. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ കഴിയണം. പ്രതിദിനം 400ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്ബര്‍ക്ക രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്‌പ്രെഡ്‌ ഇപ്പോള്‍ ആയിക്കഴിഞ്ഞു. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, …

Read More »

കടുത്ത ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ്; 234 പേർക്ക് സമ്പർക്കത്തിലൂടെയും രോഗബാധ…

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാകുന്നു. ഇന്ന് 488 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 76 പേരും സമ്ബര്‍ക്കം മൂലം 234 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 69, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് …

Read More »

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും സമൂഹവ്യാപന സാദ്ധ്യതയെന്ന് വിലയിരുത്തൽ?? വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിക്കാൻ സാദ്ധ്യത…

കൊല്ലം ശാസ്‌താംകോട്ടയില്‍ കൊവിഡ് സമൂഹവ്യാപന സാദ്ധ്യതയെന്ന്‍ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പരമാവധി പേരെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കുകയാണ്. ആഞ്ഞിലിമൂട്ടിലെ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം …

Read More »

ജമ്മു കശ്‍മീരിൽ ശക്തമായ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു..

ജമ്മു കശ്‍മീരില്‍ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിലെ നൗഗാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം… കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ …

Read More »

എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം…

രാജ്യത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കളെയും എടിഎം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലിന് എസ്ബിഐ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 2020 ന്റെ തുടക്കം മുതലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ എടി‌എം കാർഡ് ഉടമകൾക്ക് ഒ‌ടി‌പി ആവശ്യമാണ്. പണം പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത …

Read More »