സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി അഞ്ചിന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്നാണ് പദ്ധതിയുടെ പേര്.
ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. റോട്ടറി ക്ലബ് ഓഫ്
കൊച്ചിന് ഗ്ലോബലിെന്റ സഹകരണത്തോടെ സ്ഥാപിക്കുന്ന മുലപ്പാല്‍ ബാങ്ക് റോട്ടറി ഡിസ്ട്രിക്ട് 3201 മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രെന്റ ആശയമാണ്.
അമ്മയുടെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിെന്റ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് സ്ഥാപിക്കുന്നത്.
ഇന്ത്യയില്‍ ഈ ആശയം 32 വര്‍ഷം മുമ്ബ് തന്നെ വന്നിരുന്നെങ്കിലും കേരളത്തില്‍ ഇതുവരെ നടപ്പാകാത്ത സാഹചര്യത്തിലാണ് എറണാകുളത്തും തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന് ആശുപത്രിയിലുമായി ബാങ്ക് സ്ഥാപിക്കാന്‍ നടപടിയെടുത്തതെന്ന് മാധവ് ചന്ദ്രന് പറഞ്ഞു.
സര്‍ക്കാറിെന്റ മാര്‍ഗരേഖ പ്രകാരം പാല് ശേഖരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ശേഖരിക്കുന്ന പാല് ആറുമാസം വരെ ബാങ്കില്‍ കേട് കൂടാതെ സൂക്ഷിക്കാം
NEWS 22 TRUTH . EQUALITY . FRATERNITY