സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് കറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ പവന് 31,920 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,990 രൂപയില്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 760 രൂപ വര്‍ധിച്ച് സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഇന്നലെ 32,000 രൂപയിലാണ് വ്യാപാരം നടന്നത്.
Read More »കൊറോണ വൈറസ് മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക്; രോഗബാധ വളർത്തുനായയ്ക്ക്, ആദ്യ സംഭവം രേഖപ്പെടുത്തിയത്…
മനുഷ്യനിൽ നിന്ന് കൊറോണ വൈറസ് ബാധ മൃഗങ്ങളിലേക്ക് പടരുമെന്ന് ആരോഗ്യവിദഗ്ധർ. ഹോങ്കോങ്ങിൽ രോഗബാധിതന്റെ വളർത്തുനായയെ നിരീക്ഷിച്ച ആരോഗ്യ വിദഗ്ധരാണ് നായയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടള്ളത്. മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്ന ആദ്യത്തെ സംഭവമാണ് ഇതോടെ ഹോങ്കോങ്ങിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് ഹോങ്കോങ്ങ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. നായയെ തുടർച്ചയായി നിരീക്ഷിച്ച് ആരോഗ്യവകുപ്പ് നായയിൽ പരിശോധന …
Read More »ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’; ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ഉടന്‍..!!
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലര്‍ മാര്‍ച്ച് ആറിന് റിലീസ് ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് മോഹന്‍ലാലും, അക്ഷയ് കുമാറും തങ്ങളുടെ ഫേസ്ബുക് , ട്വിറ്റര്‍ പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ മലയാളം വേര്‍ഷന്‍ ട്രെയ്‌ലര്‍ മോഹന്‍ലാലും, ഹിന്ദി ട്രെയ്‌ലര്‍ അക്ഷയ് കുമാറുമാണ് റിലീസ് ചെയ്യുന്നത്. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, …
Read More »ദേവനന്ദയുടെ മരണം: ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത് ഒരാളില്‍; നാട്ടുകാര്‍ പറയുന്നത്…
ആറുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അവധിയിലായിരുന്ന ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ തിരികെയെത്തി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. കൂടാതെ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേവനന്ദയുടെ പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം അന്വേഷണം നടത്തിയിരുന്നു. പരിസരവാസിയായ ഒരാളെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് …
Read More »കൊറോണ വൈറസ്; ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്ക്; ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം..!
രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വവ്യാപനം തുടരുന്നതായ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിലവില്‍ 28 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം. കൊറോണ സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നും …
Read More »കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; പ്രതിഷേധവുമായി യാത്രക്കാര്‍..!
കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലസ്ഥാനത്ത് നടത്തുന്ന മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍. കിഴക്കേക്കോട്ട, നെടുമങ്ങാട്, തമ്ബാനൂര്‍ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. മിന്നല്‍ പണിമുടക്കിനേത്തുടര്ന്ന് ഇവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ വലഞ്ഞു. ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിചച്ചാണ് പണിമുടക്ക് നടത്തുന്നത്. മൂന്ന് മണിക്കൂറിലേറെയായി ബസുകളൊന്നും സര്‍വീസ് നടത്താതായതോടെ യാത്രക്കാരും പ്രതിഷേധവുമായെത്തിയിരിക്കുകയാണ്. എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. …
Read More »കോവിഡ് 19 ; മക്കയിലും മദീനയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി..!!
കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹറമുകളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഇരു ഹറമുകളിലേയും വിവിധ ഭാഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തുന്നുണ്ട്. …
Read More »ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ വെള്ളിയാഴ്ച പരിഗണിക്കണം -സുപ്രീംകോടതി..!
ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്ച ഹൈകോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഏപ്രില്‍ 13 വരെ ഹര്‍ജികള്‍ നീട്ടിവെച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഡല്‍ഹി ഹൈകോടതി കേള്‍ക്കണം. സോളിസിറ്റര്‍ ജനറലിന്‍റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. സോളിസിറ്റര്‍ ജനറല്‍ കേസില്‍ തുടര്‍ച്ചയായി ഇടപ്പെടുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. വിധിപ്രസ്താവം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ പറഞ്ഞു.
Read More »ജര്‍മ്മന്‍ കപ്പില്‍ ഷാല്‍കെയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് സെമിയില്‍; എതിരാളികള്‍..
ജര്‍മ്മനിയില്‍ വീണ്ടും വമ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. ജര്‍മ്മന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ഷാല്‍കെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ സെമിയില്‍ കടന്നത്. ബയേണിന്റെ യുവതാരം ജോഷ്വ കിമ്മിച്ചാണ് വിജയ ഗോള്‍ നേടിയത്. ഒരാഴ്ച്ചക്കുള്ളില്‍ നിര്‍ണായകമായ മൂന്നാം എവേ ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയില്‍ ഹോഫെന്‍ഹെയിനിനെ പരാജയപ്പെടുത്തിയ ബയേണ്‍ ചാമ്ബ്യന്‍സ് ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയേയും പരാജയപ്പെടുത്തിയിരുന്നു. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ബയേണിന്റെയീ ഈ …
Read More »തൊട്ടാല്‍ കൈ പൊള്ളും : സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 760 രൂപയാണ്. ഇതോടെ പവന് 32,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപ വര്‍ദ്ധിച്ചു.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY