ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിംഗാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാന്‍ മണ്ഡലത്തില്‍ പിന്നിലാണ്. 1952 മുതല്‍ കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ല്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ 2022ല്‍ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തില്‍ കാണുന്നത്. കോണ്‍ഗ്രസ് …
Read More »മോദി, മോദി, വീണ്ടും മോദി… യുപിയില്‍ അതിനിര്‍ണായക വിജയവുമായി ബിജെപി 2024ല്‍ പിടിച്ചു കെട്ടാനാകുമോ?
2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി ഇലക്ഷനില്‍ ബിജെപി നേടിയത് അതിനിര്‍ണായക വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളൊക്കെ ഉന്നയിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ക്ക് സംസ്ഥാനത്ത് നിലം തൊടാനായില്ല. 403 അംഗ സഭയില്‍ നിലവില്‍ 270ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ അഖിലേഷ് യാദവിന്‍റെ എസ്.പി 150ല്‍ താഴെ സീറ്റുകളില്‍ മാത്രം മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അധികാരം …
Read More »നേതാക്കളുടെ കാര്‍മ്മികത്വത്തില്‍ മേയര്‍ ആര്യയുടെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും വിവാഹനിശ്ചയം നടന്നു, ചടങ്ങുകള്‍ എ കെ ജി സെന്ററില്‍…
തലസ്ഥാന നഗരത്തിന്റെ മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിന്റെയും വിവാഹനിശ്ചയം നടന്നു. സിപിഎം ആസ്ഥാനമായ എ.കെജി സെന്ററില്‍ അടുത്ത ബന്ധുക്കളുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഇരുപത്തിരണ്ടുകാരിയായ ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. സച്ചിനാകട്ടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയും. ബാലസംഘം, എസ് എഫ് ഐ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. ഫെബ്രുവരി മാസത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി അറിയിച്ചത്. വിവാഹതീയതി …
Read More »തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപിയെ നേരിടാന്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്
കര്‍ണാടകയില്‍ 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിച്ച ബിജെപിയെ എന്ത് വിധേനയും താഴെയിറക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്ബുകള്‍ അവകാശപ്പെടുന്നത്. അതിനിടെ അടുത്ത പോരാട്ടത്തിന് തന്ത്രം മെനയാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനെ തന്നെ പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുകയാണ് നേതൃത്വം. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന സുനില്‍ കനുഗോലുവാണ് കോണ്‍ഗ്രസില്‍ …
Read More »ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാംഘട്ട തെരഞ്ഞെടുപ്പ്; യോഗിയും കളത്തില്‍.!
ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാര്‍ …
Read More »മന്ത്രിയാകാനില്ല; പാര്‍ട്ടിയില്‍ വ്യക്തിപൂജ അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്
മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. …
Read More »യുപിയില്‍ നാടകീയ രംഗങ്ങള്‍: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ …
Read More »ആകെ കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിക്കാരും ചതിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി, തനിക്ക് നൽകിയത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് നരേന്ദ്രൻ
വീട്ടുകാരും പാർട്ടി പ്രവർത്തകരും തന്നെ ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി. തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ട് മാത്രം ലഭിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് എത്തിയത്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാർട്ടി പ്രവർത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോൾ ചെയ്ത 162 വോട്ടിൽ …
Read More »ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: 8 പേര്‍ അറസ്റ്റില്‍
ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇന്നലെ രാത്രി വരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാന്‍, റെഹാന്‍ ഷെരീഫ്, …
Read More »സിപിഎമ്മിന് 166, ലീഗിന് 41, സിപിഐക്ക് 58; തമിഴ്‌നാട്ടില്‍ സീറ്റു നിലയിങ്ങനെ
തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്ബരപ്പിക്കുന്ന വിജയം. സംസ്ഥാനത്തെ 21 കോര്‍പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. മുതിര്‍ന്ന നേതാക്കളായ ഒ. പന്നീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തില്‍ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികള്‍ക്കും മികച്ച പ്രകടനം നടത്താനായി. യഥാക്രമം 166, …
Read More »