Breaking News

ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു…

മധ്യവയസ്കരായ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ചരക്ക് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം സ്വദേശി മുഹമ്മദലിയുടെ ഭാര്യയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദലിയെ (67) അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 6.20ന് ദേശീയപാത നെടുമ്ബാശ്ശേരി അത്താണി അസീസി ജങ്ഷനിലായിരുന്നു അപകടം. ഇരുവരും പെരുമ്ബാവൂര്‍ ഓണമ്ബിള്ളിയിലുള്ള മകളുടെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു. ജങ്ഷനിലെ സിഗ്നല്‍ തെളിഞ്ഞതോടെ സ്കൂട്ടര്‍ എയര്‍പോര്‍ട്ട് റോഡിലേക്ക് തിരിച്ചതും പിറകില്‍ വന്ന ടോറസ് ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ കയറുകയായിരുന്നു.

മുഹമ്മദലി റോഡില്‍ തെറിച്ച്‌ വീണെങ്കിലും വീട്ടമ്മ ലോറിയുടെ അടയില്‍ കുടുങ്ങി തല്‍ക്ഷണം മരിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …