Breaking News

ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം- മന്ത്രിസഭായോഗ തീരുമാനം…

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്ക്ക് 2021 ഡിസംബര് 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.

കർഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില് നിന്നും ഹൗസിംഗ് ബോർഡ്, കോ ഓർപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജന്സികൾ, സഹകരണ ബാങ്കുകൾ,

റവന്യൂ റിക്കവറി ആക്‌ട് 1968 ലെ 71ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകള്ക്ക് ഇത് ബാധകമാകും.

ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, എൻ.ബി.എഫ്.സി., എം.എഫ്.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകപളിലെ ജപ്തി നടപടികള്ക്ക് 2021 ഡിസംബർ 31 വരെ മോറട്ടോറിയം ദീര്ഘിപ്പിക്കാൻ റിസർവ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …