Breaking News

World

ഇന്‍സ്റ്റഗ്രാമിനും മെറ്റയ്ക്കുമെതിരെ കോപ്പിയടി ആരോപണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോ കോടതിയില്‍

പ്രശസ്ത സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു ഫീച്ചര്‍ തങ്ങളുടെ ആപ്പില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച്‌ മെറ്റയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു സമൂഹ മാധ്യമം രംഗത്ത്. മുമ്ബ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്ബനിയായ മെറ്റയ്‌ക്കെതിരെ വിശ്വാസ വഞ്ചന ഉന്നയിച്ചാണ് ഫോട്ടോ എന്ന ആപ്ലിക്കേഷന്‍ കേസ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച്‌ വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു. ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ …

Read More »

ടിക് ടോക്ക് തുണച്ചു, കാണാതായ പതിനാറുകാരി രക്ഷപ്പെട്ടത് സമൂഹ മാദ്ധ്യമത്തില്‍ കണ്ടുപഠിച്ച ആംഗ്യങ്ങള്‍…

കാണാതായ പെണ്‍കുട്ടി രക്ഷപ്പെട്ടത് ടിക് ടോക്കില്‍ കണ്ടുപഠിച്ച ആംഗ്യങ്ങളുടെ സഹായത്താല്‍. വീടുകളില്‍ നേരിടുന്ന അതിക്രമത്തെ പ്രതിനിധീകരിക്കാന്‍ സമൂഹ മാദ്ധ്യമമായ ടിക് ടോക്കില്‍ വ്യാപകമായ ആംഗ്യങ്ങളുടെ സഹായത്താലാണ് നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള പെണ്‍കുട്ടിയെ കെന്റുക്കി പൊലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിനാറുകാരിയായ മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. സഹായം ആവശ്യമാണ്, വീട്ടിലെ അതിക്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയവയെ പ്രതിനിധീകരിക്കാന്‍ ടിക് ടോക്കില്‍ വ്യാപകമായി പ്രചരിച്ച ആംഗ്യങ്ങളാണ് മറ്റ് യാത്രികരുടെ …

Read More »

കളിത്തീവണ്ടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം…Read more

കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്. രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ …

Read More »

മാതാപിതാക്കളുടെ കാശു പറ്റി സുഖിച്ചു ജീവിച്ചു; മടുത്തപ്പോള്‍ സഹായം നിര്‍ത്തിയ അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുത്ത് 41 കാരൻ…

മക്കളെ പഠിപ്പിച്ച്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്, കടമയാണ്. എന്നാല്‍, ആ കടമ നിര്‍വ്വഹിച്ചാലും മാതാപിതാക്കള്‍ക്ക് ഭാരമായി ജീവിക്കുന്ന ചില ജീവിതങ്ങളെങ്കിലും നമുക്ക് ചുറ്റും കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിനെയൊക്കെ കടത്തിവെട്ടുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നടന്നിരിക്കുന്നത്. ഓക്സ്ഫോര്‍ഡില്‍ നിന്നും ബിരുദമെടുക്കുകയുംഒരു ഉന്നത നിയമസ്ഥാപനത്തില്‍ പരിശീലനം നേടുകയും ചെയ്തിട്ടും സ്വന്തമായി ജീവിക്കാന്‍ മടികാണിക്കുന്ന ഒരു 41 കാരന്റെ കഥ ഇങ്ങനെയാണ്. ഫയസ് സിദ്ദിഖി …

Read More »

കാബൂള്‍ സൈനിക ആശുപത്രി ആക്രമണം: മുതിര്‍ന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്…

കാബൂള്‍ സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച ഉണ്ടായ ആക്രമണത്തിലാണ് മുതിര്‍ന്ന താലിബാന്‍ കമാന്‍ഡര്‍ ഹംദുള്ള മൊഖ്ലിസ് കൊല്ലപ്പെട്ടത്. ഹഖാനി സംഘടനയിലെ അംഗവും ബദാരി കോര്‍പ്സ് പ്രത്യേക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ട മൊഖ്ലിസ്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നടന്ന വലിയ ആക്രമണമാണിത്. 19 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ …

Read More »

സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മുപ്പതിനായിരത്തിലധികം വരുന്ന സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് പൂട്ടിയിട്ടു…

കോവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ എല്ലാവരിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയിലെ ഏറ്റവും പ്രധാന വാണിജ്യ നഗരമായ ഷാങ്ഹായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ടവിനോദ കേന്ദ്രമായ ഷാങ്ഹായ് ഡിസ്‌നിലാന്‍ഡിലെത്തിയ സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 33863 സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് അധികൃതര്‍ പൂട്ടി. ചൈനയിലെ ഹാങ്ഷുവില്‍ നിന്നുള്ള സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ടും ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിച്ചതായി പ്രാദേശിക …

Read More »

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ര്‍​ണ​മാ​യ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ക്കും

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ര്‍​ണ​മാ​യ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി. ശാ​സ്ത്രീ​യ​വും ആ​സൂ​ത്രി​ത​വു​മാ​യി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച​താ​യി ദു​ബൈ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍​റും ദു​ബൈ എ​യ​ര്‍​പോ​ര്‍​ട്ട് ചെ​യ​ര്‍​മാ​നു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ന്‍ സ​ഈ​ദ് ആ​ല്‍ മ​ക്തൂം പ​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ല്‍ തി​ര​ക്കു​ള്ള വി​മാ​ന​ത്താ​വ​ള​മാ​യി ദു​ബൈ ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ടൂ​റി​സം, ഏ​വി​യേ​ഷ​ന്‍ ഹ​ബ്ബ് എ​ന്ന നി​ല​യി​ല്‍ ദു​ബൈ​യു​ടെ യ​ശ​സ്സ്​ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നും ശോ​ഭ​ന​മാ​യ ഭാ​വി …

Read More »

കോവാക്സിന്‍ ഓസ്ട്രേലിയയില്‍ അംഗീകാരം; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റിന്‍ നിര്‍ബന്ധമില്ല…

ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്ബോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന നിര്‍മിത വാക്സിനായ സിനോഫാമിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. അതെ സമയം രാജ്യത്ത് കഴിഞ്ഞ ദിവസം 12,514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,58,817 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആക്റ്റീവ് കേസുകള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ വാക്സിന്‍ …

Read More »

മാസ്​ക്​ ധരിക്കാന്‍ ആവശ്യപ്പെട്ടു;​ ബാങ്കില്‍ നിന്ന്​ 5.8 കോടി രൂപ പിന്‍വലിച്ച്‌​ ശത കോടീശ്വരന്‍; ജീവനക്കാരെ കൊണ്ട്​ മുഴുവൻ നോട്ടുകളും​ എണ്ണിപ്പിച്ചു…

സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്ക്​​ ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി ചൈനയിലെ ശതകോടീശ്വരന്‍ ബാങ്കില്‍ നിന്ന്​ ഭീമമായ തുക പിന്‍വലിച്ചു. സെക്യൂരിറ്റിയോട്​ ഉടക്കിയ കോടീശ്വരന്‍ പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും അയാൾ ആവശ്യപ്പെട്ടു. ചൈനീസ്​ സാമൂഹിക മാധ്യമമായ വെയ്​ബോയില്‍ ‘സണ്‍വെയര്‍’ എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക്​ ഓഫ്​ ഷാങ്​ഹായ്​യുടെ ബ്രാഞ്ചില്‍ നിന്നാണ്​ അഞ്ച്​ ദശലക്ഷം യുവാന്‍ (5.8 കോടി രൂപ) പിന്‍വലിച്ചത്​. ഒരാള്‍ക്ക്​ പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്​. തന്‍റെ മുഴുവന്‍ സമ്ബാദ്യവും …

Read More »

വെറ്റ് മാര്‍ക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി; 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌…

ഹോങ്കോങ്ങിലെ വെറ്റ് മാര്‍ക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി. ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അപകടകരമായ ബാക്ടീരിയ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഹോങ്കോംഗ് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്‌. Hongkongfp.com- ന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌ ചന്തകളില്‍ ശുദ്ധജല മത്സ്യത്തെ തൊടരുതെന്ന് കടല്‍ വിദഗ്ധര്‍ കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2021 സെപ്റ്റംബറിലും ഒക്ടോബറിലും ആക്രമണകാരികളായ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ അണുബാധയുടെ 79 കേസുകള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഏഴ് …

Read More »