Breaking News

മാതാപിതാക്കളുടെ കാശു പറ്റി സുഖിച്ചു ജീവിച്ചു; മടുത്തപ്പോള്‍ സഹായം നിര്‍ത്തിയ അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുത്ത് 41 കാരൻ…

മക്കളെ പഠിപ്പിച്ച്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്, കടമയാണ്. എന്നാല്‍, ആ കടമ നിര്‍വ്വഹിച്ചാലും മാതാപിതാക്കള്‍ക്ക് ഭാരമായി ജീവിക്കുന്ന ചില ജീവിതങ്ങളെങ്കിലും നമുക്ക് ചുറ്റും കാണാന്‍ കഴിഞ്ഞേക്കും.

എന്നാല്‍ അതിനെയൊക്കെ കടത്തിവെട്ടുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നടന്നിരിക്കുന്നത്. ഓക്സ്ഫോര്‍ഡില്‍ നിന്നും ബിരുദമെടുക്കുകയുംഒരു ഉന്നത നിയമസ്ഥാപനത്തില്‍ പരിശീലനം നേടുകയും ചെയ്തിട്ടും സ്വന്തമായി ജീവിക്കാന്‍ മടികാണിക്കുന്ന ഒരു 41 കാരന്റെ കഥ ഇങ്ങനെയാണ്.

ഫയസ് സിദ്ദിഖി എന്ന 41 കാരനേയാണ് മാതാപിതാക്കള്‍ പഠിപ്പിച്ച്‌ ബിരുദധാരിയാക്കിയത്. അതിനുശേഷം നഗരത്തിലെ ഒരു പ്രധാന നിയമസ്ഥാപനത്തില്‍ പരിശീലനം നേടുകയും ചെയ്തു. എന്നിട്ടും മാതാപിതാക്കള്‍ തനിക്ക് ചെലവിനു കാശുതരുന്നില്ലെന്ന് പറഞ്ഞാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

വര്‍ഷങ്ങളായി മാതാപിതാക്കളാണ് ഇയാള്‍ക്ക് അടിച്ചുപോളിച്ചു ജീവിക്കാനു പണം നല്‍കിയിരുന്നത്. മാത്രമല്ല, ഹൈഡ് പാര്‍ക്കിനടുത്തുള്ള 1 മില്യണ്‍ പൗണ്ട് വിലവരുന്ന ഇവരുടെ സ്വന്തം ഫ്ളാറ്റില്‍ വാടക നല്‍കാതെ താമസിക്കാനും അവര്‍ മകനെ അനുവദിച്ചിരുന്നു.

എന്നാല്‍, ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ ദുബായിലുള്ള മാതാപിതാക്കള്‍ അവര്‍ നല്‍കിയിരുന്ന സഹായം നിര്‍ത്തലാക്കുകയായിരുന്നു. ബ്രിട്ടനിലെ തന്നെ ഏറ്റവും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ ചില നിയമജ്ഞരുടെ സഹായത്തോടെയാന് സിദ്ദിഖി തന്റെ മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കിയത്.

എന്നാല്‍, കോടതി നിഷ്‌കരുണം ഇയാളുടെ പരാതി തള്ളിക്കളയുകയായിരുന്നു. പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് ചെലവിനു കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് ബാദ്ധ്യതയില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. മാതാപിതാക്കള്‍ അവരുടെ കടമകള്‍ യഥാസമയം നിര്‍വ്വഹിച്ചുവെന്നും സിദ്ദിഖിയെ പോലൊരാളെ സാമ്ബത്തിക ആശ്രയത്വമുള്ള കുട്ടിയായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …