നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നിരവധി അപവാദങ്ങളും ആരോപണങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നു. നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു സാമന്തയ്‌ക്കെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ആരോപണം. സോഷ്യല്‍ മീഡിയവഴിയാണ് ഒരാള്‍ സാമന്തയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ‘ഒരു മാന്യനില്‍ നിന്നും 50കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. നാഗചൈതന്യയില്‍ നിന്നും സാമന്ത വിവാഹ മോചനം നേടിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. സാധാരണ ഇത്തരം കമന്റുകള്‍ താരം അവഗണിക്കുകയാണ് …
Read More »അഞ്ച് ട്രെയിനുകളില്‍ നിന്ന് 100 കോടി : വന്‍ നേട്ടവുമായി ഇന്ത്യന്‍ റെയില്‍വേ…
കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ അഞ്ച് ട്രെയിനുകളില്‍നിന്ന് 100 കോടി രൂപയുടെ വരുമാനം ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 5 ട്രെയിനുകളില്‍ നിന്ന് യാത്രക്കൂലി ഇനത്തില്‍ 100.03 കോടി രൂപ ലഭിച്ചു. ട്രെയിനുകളും ലഭിച്ച വരുമാനവും താഴെ കൊടുക്കുന്നു 1. 22181 ജബല്‍പുര്‍-നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് – 21.32 കോടി രൂപ 2. 12427 റേവ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ് …
Read More »‘രണ്ടുഭാഗത്തും തെറ്റുണ്ട്’; ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി
കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു. ”രണ്ടു ഭാഗത്തും തെറ്റുണ്ട്. അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല… പരാതി ലഭിച്ചാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും”-മന്ത്രി പറഞ്ഞു. ചില കുഴപ്പക്കാര്‍ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് …
Read More »കെഎസ്‌ആര്‍ടിസി പെന്‍ഷനായി സര്‍ക്കാര്‍ 146 കോടി രൂപ അനുവദിച്ചു…
കെഎസ്‌ആര്‍ടിസിയിലെ വിമരമിച്ച ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം അനുവദിച്ച് സര്‍ക്കാര്‍. കെഎസ്‌ആര്‍ടിസി പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ 146 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്താണ് സാമ്ബത്തിക സഹായം നല്‍കുന്നത്. പ്രത്യേക സാമ്ബത്തിക സഹായമായി കെഎസ്‌ആര്‍ടിസിക്ക് 15 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബറിലെ പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തിനാണ് നടപടി. പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.
Read More »രാജീവ് ഗാന്ധി വധം; പ്രതി നളിനിക്ക് 30 ദിവസം പരോള്‍…
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസം പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിക്ക് പരോള്‍ ലഭിക്കുന്നത്. മാതാവിന്‍റെ ആരോഗ്യനില പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്ചകള്‍ക്ക് മുന്‍പ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ …
Read More »കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക, കോവിഡ് പ്രതിരോധം ലോകശ്രദ്ധ പിടിച്ചുപറ്റി: രാഷ്ട്രപതി
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്ബൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പി എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി …
Read More »കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട : പിടിച്ചെടുത്തത് 72 ലക്ഷം രൂപയുടെ സ്വര്‍ണം…
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നെടുങ്കണ്ടത്ത് ബിവറേജസില്‍ നിന്നും മദ്യം വാങ്ങിക്കുടിച്ച് യുവതിയുടെ ആക്രമണം; മദ്യം വാങ്ങിക്കൊടുത്ത യുവാക്കള്‍ക്ക് പരിക്കേറ്റു… നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലാണ് സംഭവം. ഔട്ട്‌ലെറ്റില്‍ നിന്നും മദ്യംവാങ്ങി സമീപത്ത് നിന്ന് കഴിച്ചതിന് ശേഷം യുവതി, അവിടെ മദ്യപിച്ചിരുന്ന …
Read More »കൊവിഡ് വാക്സിന്റെ പത്ത് ലക്ഷം ഡോസുകള്‍ ജെ സി ബി ഉപയോഗിച്ച് നശിപ്പിച്ച് നൈജീരിയ, ഇല്ലാതാക്കിയത് സൗജന്യമായി ലഭിച്ച വാക്സിന്‍
മിക്ക രാജ്യങ്ങളിലും കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം നേരിടുമ്ബോള്‍ സൗജന്യമായി ലഭിച്ച പത്ത് ലക്ഷത്തിലേറെ ആസ്ട്രസെനെക്ക വാക്സിനുകള്‍ നശിപ്പിച്ച് നൈജീരിയ. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണ് നശിപ്പിച്ചതെന്ന് നൈജിരിയയിലെ ആരോഗ്യമന്ത്രാലയം പിന്നീട് അറിയിച്ചു. സമ്ബന്ന രാജ്യങ്ങള്‍ സൗജന്യമായി നല്‍കിയ വാക്സിനുകളില്‍ ഭൂരിപക്ഷവും വെറും ഒരാഴ്ച മാത്രം എക്സ്പയറി ഡേറ്റ് ഉള്ളവയായിരുന്നെന്ന് കഴിഞ്ഞയാഴ്ച നൈജീരിയയുടെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷത്തിനുമുകളില്‍ കൊവിഡ് വാക്സിനുകള്‍ നൈജീരിയയില്‍ ഉപയോഗശൂന്യമായി ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
Read More »നെടുങ്കണ്ടത്ത് ബിവറേജസില്‍ നിന്നും മദ്യം വാങ്ങിക്കുടിച്ച് യുവതിയുടെ ആക്രമണം; മദ്യം വാങ്ങിക്കൊടുത്ത യുവാക്കള്‍ക്ക് പരിക്കേറ്റു…
നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലാണ് സംഭവം. ഔട്ട്‌ലെറ്റില്‍ നിന്നും മദ്യംവാങ്ങി സമീപത്ത് നിന്ന് കഴിച്ചതിന് ശേഷം യുവതി, അവിടെ മദ്യപിച്ചിരുന്ന യുവാക്കളോടു വീണ്ടും മദ്യം വാങ്ങി കുടിച്ചു. ഇതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ പോലീസ് …
Read More »അറസ്റ്റ് വൈകുന്നു; കൊല്ലത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം…
കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനു മുന്നിൽ കൈഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ഗാർഹിക പീഡന പരാതിയിൽ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരി കൈമുറിച്ചത്. എന്നാൽ യുവതി നൽകിയ പരാതിയിൽ സംശയങ്ങളുണ്ടെന്നും തെളിവ് ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം. പരവൂർ സ്വദേശിനിയായ ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ മാസം പതിനാലിനാണ് ഭർത്താവ് അനൂപിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഷംന പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ …
Read More »