നോയിഡ: ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മാരിയോൺ ബയോടെക്കിലെ 3 ജീവനക്കാർ അറസ്റ്റിൽ. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മാരിയോൺ ബയോടെക്കിന്‍റെ ഉൽപ്പന്നങ്ങളിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു. കമ്പനിയുടെ ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. മാനുഫാക്ചറിംഗ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിംഗ്, ഓപ്പറേഷൻസ് മേധാവി …
Read More »ചൂടിൽ വലഞ്ഞ് രാജ്യം; കേരളത്തിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത
പത്തനംതിട്ട: വരാനിരിക്കുന്നത് കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും നിറഞ്ഞ മൂന്ന് മാസം. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച വടക്കൻ കേരളത്തിലും മംഗലാപുരത്തും രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. കേരളത്തിൽ ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയുള്ള നൂറോളം ഓട്ടോമാറ്റിക് തെർമോമീറ്ററുകളിൽ 48 എണ്ണവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 36 …
Read More »ഉള്‍വസ്ത്രങ്ങളുടെ പരസ്യം; മോഡലാകുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിങ്: ഉള്‍വസ്ത്രങ്ങളുടെ ഓണ്‍ലൈൻ മോഡലാകുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി ചൈന. ഇതിനെ തുടർന്ന് ഫാഷൻ കമ്പനികൾ വനിതാ മോഡലുകൾക്ക് പകരം പുരുഷ മോഡലുകളെയാണ് ആശ്രയിക്കുന്നത്. ബ്രാ, നൈറ്റ് ഗൗണുകൾ എന്നിവ ധരിച്ച പുരുഷ മോഡലുകളുടെ തത്സമയ സ്ട്രീമിംഗ് വീഡിയോകൾ കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ മാധ്യമമാക്കി അശ്ലീലച്ചുവയുള്ള സംഗതികള്‍ ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കമ്പനികളെ നിയമലംഘനം നടത്തിയെന്നാരോപിച്ച് ഭരണകൂടം അടച്ചുപൂട്ടിയ ചരിത്രമുള്ളതിനാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ വരുമാനം …
Read More »യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു
വാഷിങ്ടൻ: യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അഭിഭാഷകരും നിയമപാലകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി 1.6 ബില്യൺ ഡോളറും അനുവദിച്ചു. 5 ട്രില്യൺ ഡോളറിലധികം ദുരിതാശ്വാസ സഹായമായി അമേരിക്ക അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും അനർഹർക്കാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. …
Read More »ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ പരിശോധന നടക്കുന്നത്. ഇതുകൂടാതെ സംസ്ഥാന ടാസ്ക് ഫോഴ്സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകൾ മുതൽ എല്ലാ കടകളിലും പരിശോധന നടത്തും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകളും തുടരും. ഫുഡ് സേഫ്റ്റി ലാബുകൾക്കൊപ്പം മൊബൈൽ ലാബ് സേവനങ്ങളും ലഭ്യമാക്കുമെന്നും …
Read More »ബെല്‍സ് പാള്‍സി; നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍
നടനും അവതാരകനുമായ മിഥുൻ രമേശ് ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടി. മുഖം താൽക്കാലികമായി ഒരു വശത്തേക്ക് കോടുന്ന രോഗമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിൽ ചികിത്സ തേടിയതായി മിഥുൻ രമേശ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അങ്ങനെ വിജയകരമായി ആശുപത്രിയിൽ പോയി. നേരിയ തോതിൽ ബെല്‍സ് പാള്‍സി എന്ന രോഗം ഉണ്ട്. ജസ്റ്റിൻ ബീബറിനൊക്കെ വന്ന രോഗമാണ്. ഇപ്പോൾ ചിരിക്കുമ്പോൾ ജനകരാജിനെപ്പോലെയാണ്. മുഖത്തിന്‍റെ ഒരു വശം ചലിപ്പിക്കാൻ പ്രയാസമാണ്. അതാണ് …
Read More »നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരം കീ ആൽവസ്
സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്ട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കളിക്കാരൻ കൂടിയായ നെയ്മർ തന്നോടും സഹോദരിയോടുമൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കീ ആൽവസ് പറഞ്ഞു. എന്നാൽ നെയ്മറിന്‍റെ അഭ്യർത്ഥന നിരസിച്ചതായും അവർ വ്യക്തമാക്കി. ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയിൽ കീ ആൽവസ് നടത്തിയ വെളിപ്പെടുത്തൽ സ്പാനിഷ് …
Read More »കുതിച്ചുയര്‍ന്ന് പാചക വാതക വില; ഭക്ഷണവില വർധിപ്പിച്ച് ഹോട്ടലുകൾ
തിരുവനന്തപുരം: പാചക വാതക വില വർധനവിനെ തുടർന്ന് ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഉച്ചഭക്ഷണത്തിന് അഞ്ച് രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും വില ഉടൻ വർധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ അറിയിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഇന്നലെ തന്നെ വില വർധനവ് നടപ്പാക്കി. പ്രതിഷേധ സൂചകമായി തങ്ങളെ ജീവിക്കാൻ അനുവദിക്കരുതെന്ന് കടയിൽ പോസ്റ്റർ പതിച്ച ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വെജിറ്റേറിയൻ ഹോട്ടലിൽ …
Read More »വെന്തുരുകി കേരളം; കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യത
തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും കൂടിയ താപനില ശരാശരിയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ജില്ലകളിൽ കൂടിയ താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് വേനൽ കടുത്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടും …
Read More »സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ
ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. താൻ നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടത്തിവരികയാണെന്നും സോണിയ വ്യക്തമാക്കി.
Read More »