കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. രണ്ടാം ദിവസമായ വ്യാഴാഴ്ച്ച തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാസേനാ യൂണിറ്റുകളുടെ നേതൃത്വത്തില്‍ രണ്ട് സംഘം സ്‌കൂബാ ടീം ഡാമില്‍ ഡിങ്കി ഉപയോഗിച്ച് തിരച്ചില്‍ നടത്തി. കുളമാവ് മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു കെകെ (38), സഹോദരന്‍ ബിനു കെകെ (36) എന്നിവരെയാണ് കാണാതായത്. കുളമാവില്‍ നിന്നും ഏറെ ഉള്ളിലായുള്ള വനമേഖലയാണ് ചക്കിമാലി ഉള്‍പ്പെടുന്ന പ്രദേശം. മീന്‍ പിടിക്കുന്നതിനായി ചൊവ്വാഴ്ച്ച കെട്ടിയ …
Read More »മക്കള്‍ ഗെയിം കളിച്ചു; കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ…
ഓണ്‍ലൈന്‍ ഗെംയിമായ പബ്‌ജി കളിക്കാനായി മക്കള്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കളഞ്ഞത് ഒരു ലക്ഷത്തിലേറെ രൂപ. ഒമ്ബതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ഒരു ലക്ഷത്തിലേറെ രൂപ അമ്മയുടെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പെട്ട കോഴിക്കോട് കല്ലായി സ്വദേശിയായ വീട്ടമ്മ ഒരു മാസം മുമ്ബാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണിലും …
Read More »വൃദ്ധയെപോലൊരു പെണ്‍കുട്ടി; 18 വയസ് വരെ ജീവിച്ച് മരണത്തിന് കീഴടങ്ങി…
യുകെയിലെ വെസ്റ്റ് സസെക്‌സ് നിവാസിയായ അശാന്തി സ്മിത്ത് എന്ന പതിനെട്ടുകാരിയുടെ മരണ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനിച്ചു വീഴുമ്ബോഴേ വാര്‍ധക്യത്തിലേയ്ക്ക് എത്തിയ അവസ്ഥയാണ് അശാന്തിയുടേത്. കുട്ടികളെപ്പോലെ മൃദുവായ ചര്‍മ്മമോ, കുട്ടിത്തമുള്ള മുഖമോ അവള്‍ക്കില്ലായിരുന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും കുഴിഞ്ഞ കണ്ണുകളും തലയില്‍ കുറച്ച് മാത്രം മുടിയുമായി അവള്‍ ജീവിച്ചു. അവളുടെ പ്രായം വെറും പതിനെട്ടായിരുന്നെങ്കിലും ശരീരം നൂറു വയസ് പിന്നിട്ട ഒരു വൃദ്ധയുടേതിന് സമാനമായിരുന്നു. ഹച്ചിന്‍സണ്‍ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന് …
Read More »സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ് ; 122 മരണം; ആശങ്കയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്….
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് …
Read More »ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്…
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വര്‍ദ്ധിച്ചതായി സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ …
Read More »ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നതിന് വിലക്ക്…
ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസിലെ ചര്‍ച്ചകളിലും കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.
Read More »നീലച്ചിത്ര നിര്‍മാണം : അറസ്റ്റ് തടയാന്‍ രാജ് കുന്ദ്ര ക്രൈം ബ്രാഞ്ചിന് നല്‍കിയത് 25 ലക്ഷം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതെ സമയം അറസ്റ്റ് തടയാനായി ലക്ഷങ്ങളാണ് പോലീസിന് കുന്ദ്ര കൈക്കൂലിയായി നല്‍കിയതെന്നാണ്വി വരം. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നല്‍കിയെന്നാണ് മിഡ് ഡേ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുത്. കേസില്‍ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി വിഷയം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മെയില്‍ …
Read More »നടന്‍ ബാബുരാജ് ‘എടുത്തെറിഞ്ഞ്’ വിശാലിന് പരിക്ക്.
ബാബുരാജ് എടുത്തെറിഞ്ഞുതു കാരണം നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹൈദരാബാദില്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പില്‍ ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശാല്‍ 31 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടന്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.
Read More »സ്പുട്‌നിക്ക് വാക്‌സിൻ കേരളത്തിലും; നിർമ്മാണ യൂണിറ്റിന് സംസ്ഥാനം പരിഗണനയിൽ…
സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട്. സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ. സ്പുട്‌നിക് വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയിൽ കേരളവുമുണ്ട്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ റഷ്യൻ അധികൃതർ കേരളത്തിലെ കെഎസ്‌ഐഡിസിയും കേരളത്തിലെ ഉന്നതാധികാര …
Read More »ശക്തമായ മഴ തുടരുന്നു; വെള്ളപ്പൊക്കത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, വീടുകളില്‍ നിന്ന് പലായനം ചെയ്ത് ആയിരങ്ങള്‍…
ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ ഇതുവരെ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് കനത്ത മഴയാണ് പെയ്യുന്നത്, ആയിരങ്ങളെ വീടുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ഒരു ഡാം തകര്‍ന്നടിയുകയും ചെയ്തു. കനത്ത മഴയില്‍ വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുടനീളം റോഡുകളും സബ്‌വേ സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി. ‘വെള്ളം എന്റെ നെഞ്ചൊപ്പം എത്തി,’ അതിജീവിച്ച ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. ‘ഞാന്‍ ശരിക്കും ഭയപ്പെട്ടു, പക്ഷേ ഏറ്റവും ഭയാനകമായ കാര്യം വെള്ളമല്ല, മറിച്ച് …
Read More »