Breaking News

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ് ; 122 മരണം; ആശങ്കയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്….

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,454 പേര്‍ രോഗമുക്തി നേടി.

തൃശൂര്‍ 1605
കോഴിക്കോട് 1586
എറണാകുളം 1554
മലപ്പുറം 1249
പാലക്കാട് 1095
തിരുവനന്തപുരം 987
കൊല്ലം 970

കോട്ടയം 763
ആലപ്പുഴ 718
കാസര്‍ഗോഡ് 706
കണ്ണൂര്‍ 552
പത്തനംതിട്ട 433
ഇടുക്കി 318
വയനാട് 282

12,034 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 1589
കോഴിക്കോട് 1568
എറണാകുളം 1512
മലപ്പുറം 1175
പാലക്കാട് 770
തിരുവനന്തപുരം 899
കൊല്ലം 967

കോട്ടയം 722
ആലപ്പുഴ 685
കാസര്‍ഗോഡ് 688
കണ്ണൂര്‍ 470
പത്തനംതിട്ട 423
ഇടുക്കി 291
വയനാട് 275

85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പാലക്കാട് 8, എറണാകുളം, വയനാട് 7 വീതം, തിരുവനന്തപുരം 6, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 3 വീതം, കോഴിക്കോട് 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …