Breaking News

മക്കള്‍ ഗെയിം കളിച്ചു; കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ…

ഓണ്‍ലൈന്‍ ഗെംയിമായ പബ്‌ജി കളിക്കാനായി മക്കള്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കളഞ്ഞത് ഒരു ലക്ഷത്തിലേറെ രൂപ. ഒമ്ബതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ഒരു

ലക്ഷത്തിലേറെ രൂപ അമ്മയുടെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പെട്ട കോഴിക്കോട് കല്ലായി സ്വദേശിയായ

വീട്ടമ്മ ഒരു മാസം മുമ്ബാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണിലും ടാബിലുമാണ് കുട്ടികള്‍

പബ്‌ജി കളിച്ചത്. ഗെയിം കളിക്കുന്ന കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നെങ്കിലും പണം നഷ്ടമാകുന്നത് അറിഞ്ഞില്ല. യുപിഐ സിസ്റ്റത്തിലൂടെയാണ് മണി ട്രാന്‍ഫര്‍ നടന്നിരിക്കുന്നതെന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

പല തവണകളിലായി നൂറ് രൂപ മുതല്‍ അയ്യായിരം രൂപ വരെ ഈ കുട്ടികള്‍ ഗെയിം കളിക്കാനായി ഉപയോഗിച്ചത്. പബ്ജി ഇന്ത്യയില്‍ നിരോധിക്കുന്നതിന് തൊട്ട് മുമ്ബ് വരെ

വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം വീട്ടിലേക്ക് എത്തിയതോടെ ഇവര്‍ പരാതി പിന്‍വലിക്കുകയായിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …