Breaking News

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്‌ട്; 945 കോടിയുടെ സോളാര്‍ പദ്ധതി ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ കരാര്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 945 കോടി രൂപ ചിലവിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍, ബാറ്ററി സംഭരണ പദ്ധതിയാണ് ടാറ്റയുടെ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായ ഉത്തരവ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന 945 കോടി രൂപയുടെ പദ്ധതി ഛത്തീസ്ഗഡിലാണ് സജ്ജമാകുന്നത്.

ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ്. കമ്ബനിക്ക് 100 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയോടൊപ്പം 120 മെഗാവാട്ട് യൂട്ടിലിറ്റി സ്‌കെയില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവുമാണ് കരാര്‍ പ്രകാരം തയ്യാറായിരിക്കുന്നത്. ഛത്തീസ്ഗഡില്‍ സ്ഥിതി ചെയ്യുന്ന പ്രോജക്‌ട് സൈറ്റുകളില്‍ പദ്ധതിയുടെ എന്‍ജിനീയറിങ്,

ഡിസൈനിങ്, വിതരണം, നിര്‍മാണം, രൂപീകരണം, പരീക്ഷണ പ്രവര്‍ത്തനങ്ങള്‍, കമ്മീഷന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നതായി ടാറ്റ പവര്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്ടായ

ബിഇഎസ്‌എസിനൊപ്പം സോളാര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അഭിമാനകരമായ ഓര്‍ഡര്‍ ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒ പ്രവീര്‍ സിന്‍ഹ പ്രതികരിച്ചു. രാജസ്ഥാനിലെ ജെറ്റ്സര്‍, കാസര്‍കോട്, ഗുജറാത്തിലെ രഘനസ്ദലുമാണ് എന്നിവടങ്ങളിലാണ് ടാറ്റ പവര്‍

സോളാര്‍ മുമ്ബ് നടപ്പിലാക്കിയ വലിയ പദ്ധതികള്‍. 50 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു നൂതന സൗരോര്‍ജ്ജ പദ്ധതിയും 50 മെഗാവാട്ട് ബാറ്ററി സംഭരണശേഷിയുള്ള ബിഇഎസ്‌എസും ലഡാക്കിലെ ലേയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് കമ്ബനി കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …