Breaking News

‘എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു പ്രണവിനെപ്പോലെ നടക്കാന്‍, 30 വര്‍ഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം’; മോഹന്‍ലാല്‍

പ്രണവിനെപ്പോലെ യാത്രകള്‍ ചെയ്ത് സ്വതന്ത്ര്യനായി നടക്കാന്‍ തനിക്കും താല്‍പ്പര്യമുണ്ടായിരുന്നു എന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ആ​ഗ്രഹം സാധിക്കാതെ പോയെന്നും എന്നാല്‍ പ്രണവ് ഇഷ്ടത്തിന് അനുസരിച്ച്‌ നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മരക്കാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

പ്രണവ് ഇങ്ങനെ നടക്കുന്നതു കാണുമ്ബോള്‍ സന്തോഷം. പ്രണവ് യാത്ര ചെയ്യുമ്ബോലെ എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നുവെങ്കില്‍ ഞാനും ഇങ്ങനെ പോയേനെ.

ഞാന്‍ ചെയ്യാന്‍ ആ​ഗ്രഹിച്ചതും എനിക്ക് സാധിക്കാത്തതുമായ കാര്യങ്ങള്‍ അയാള് ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നു. സ്വതന്ത്രനായി നടക്കുന്നു, അതിന്റെ സന്തോഷമുണ്ട് എനിക്ക്. ഇടയ്ക്ക് സിനിമകള്‍ ചെയ്യുന്നു.

നമ്മളും ആ​ഗ്രഹിച്ച കാര്യമാണ് ഇതൊക്കെ, വേണമെങ്കില്‍ ഒരു മുപ്പത് വര്‍ഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം’, മോഹന്‍ലാല്‍ പറഞ്ഞു. പ്രണവിന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു മരക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവാണ്. കുഞ്ഞു കുഞ്ഞാലി ആയാണ് താരം ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ പ്രണവ് സിനിമ കണ്ടില്ലെന്നും താരമിപ്പോള്‍ പോര്‍ച്ചു​ഗലിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയിലേക്ക് പ്രണവ് താല്‍പ്പര്യം ഇല്ലാതെയാണെന്നും എന്നാല്‍ ഇപ്പോള്‍ മലയാളം പഠിക്കാനും പുസ്തകങ്ങള്‍ വായിക്കാനും താല്‍പ്പര്യമാണെന്നും താരം വ്യക്തമാക്കി. ‘പ്രണവിന് സിനിമയില്‍ അഭിനയിക്കാന്‍ ഒരു താല്പര്യവും ഇല്ലായിരുന്നു. വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് സിനിമയില്‍ എത്തിയത്.

പക്ഷേ ഇപ്പോള്‍ മലയാളം പഠിക്കണമെന്നുണ്ട് പ്രണവിന്. ബഷീറിന്റെ പുസ്തകങ്ങള്‍ വായിക്കുന്നു. ഇപ്പോള്‍ മലയാളം പഠിച്ചു കഴിഞ്ഞു. പ്രണവ് നല്ല രീതിയില്‍ എഴുതുന്ന ആള് കൂടിയാണ്. അതോക്കെ കാണുമ്ബോള്‍ ഒത്തിരി സന്തോഷം തോന്നുന്നു’, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …