അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 76 കാരിക്ക് വെട്ടേറ്റു. കൊല്ലം ഓച്ചിറയിലാണ് സംഭവം. മഠത്തില്‍ കാരായ്മയില്‍ ജാനകിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധയുടെ ബന്ധുവും അയല്‍വാസിയുമായ ഉല്ലാസ് എന്ന യുവാവാണ് വൃദ്ധയെ ആക്രമിച്ചത്. ഉല്ലാസിന്റെ പിതാവും ജാനകിയും തമ്മിലുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇയാള്‍ക്കെതിരേ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെട്ടേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ ഇരുവീട്ടുകാരും തമ്മില്‍ വഴക്ക് പതിവാണ്. മുന്‍പും സംഘര്‍ഷത്തിന്റെ പേരില്‍ …
Read More »കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരണപ്പെട്ടു..
ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈകില്‍ സഞ്ചരിക്കുമ്ബോഴയിരുന്നു അപകടം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബൈക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ടുകള്‍. തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവമായിരുന്നു. 2015 ല്‍ …
Read More »വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം : ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍…
ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റിലായി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഉത്തര്‍പ്രദേശിലെ ഷഹാബാദ് ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ കുട്ടികളെയും ഇയാള്‍ നിര്‍ബന്ധിച്ച് മതം മാറ്റിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു കുട്ടിയുടെ …
Read More »സിമന്റ് വില വര്‍ദ്ധനവില്‍ നട്ടംതിരിഞ്ഞ് നിര്‍മ്മാണ മേഖല…
വില വര്‍ദ്ധനവില്‍ നട്ടംതിരിഞ്ഞ് നിര്‍മ്മാണമേഖല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിര്‍മ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. സിമന്റിനും കമ്ബിക്കും പിവിസി ഉത്പന്നങ്ങള്ക്കുമടക്കം വിപണിയില്‍ വന്‍ വില വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 360 രൂപയുണ്ടായിരുന്ന സിമന്റിന്റെ വില 450 ആയി. കമ്ബിയുടെ വില ഇരട്ടിയോളം വര്‍ദ്ധിച്ചു. സാനിറ്ററി ഉത്പന്നങ്ങള്‍, പിവിസി ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയും ആശ്വാസകരമല്ലാത്ത വിധം ഉയര്‍ന്നു. വീട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരെ ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് പ്രതികൂലമായി ബാധിക്കുകയാണ്. …
Read More »ലക്ഷദ്വീപ് : മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍…
ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടി ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഹർജി നാളെ കോടതി പരിഗണിക്കും. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചയ്ക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നുവെന്നും ഐഷ സുല്‍ത്താന ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. കവരത്തിയില്‍ എത്തിയാല്‍ പോലിസ് തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹർജിയില്‍ …
Read More »തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു; 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായ് റിപ്പോർട്ട്…
തലസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കാണ് പോസിറ്റീവ് ആയത്. സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കൊവിഡ് ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം നിരീക്ഷണത്തില്‍ പോയി. കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
Read More »ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണം; വി.ഡി സതീശന്‍…
38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമൂഹത്തില്‍ സാമ്ബത്തിക പ്രത്യാഘാതങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പിന് മുമ്ബുള്ള ലോക്ക്ഡൗണില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. ഇത്തവണ അത്തരം സഹായങ്ങളുണ്ടായിട്ടില്ല. പ്രതിപക്ഷം നിയമസഭയില്‍ …
Read More »ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു…
ഉത്തര്‍പ്രദേശില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയിലെ ദാരിയ ഗ്രാമത്തിലാണ് സംഭവം. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറില്‍ വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെയായിരുന്നു അപകടം. നിലവില്‍ കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനാകുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകരോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Read More »സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി: 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ എല്ലായിടത്തും ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ മഴ തുടരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇതേ തുടർന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ശരാശരി ശക്തിയില്‍ ഇടവിട്ടുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്നത്. വലിയ കാറ്റും …
Read More »തൃശ്ശൂരിൽ വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം…
മനക്കോടിയിലെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സരോജനിയും മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഒരു മകന്‍ ഉണ്ടെങ്കിലും ഇദ്ദേഹം ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കലേ വീട്ടിലെത്താറുള്ളൂ. അതുകൊണ്ട് തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല.താമസം വാടക വീട്ടിലായതിനാല്‍ അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല. കഴിഞ്ഞ …
Read More »