Breaking News

പെന്‍ഷന്‍ അക്കൗണ്ടിലെ ’52 കോടി’ ബാലന്‍സി​ല്‍ ഞെട്ടി കര്‍ഷകന്‍; സര്‍ക്കാരിനോട്​ ഒരു അഭ്യര്‍ഥന മാത്രം ഈ കുടുംബത്തിന്​….

നിങ്ങളുടെ ബാങ്ക്​ അക്കൗണ്ടില്‍ പെട്ടന്നൊരു ദിവസം കോടികള്‍ നിക്ഷേപമായെത്തിയാല്‍ എന്തു​െചയ്യും? ബിഹാറിലെ ഒരു കര്‍ഷകന്​ തന്‍റെ പെന്‍ഷന്‍ അക്കൗണ്ടില്‍ എത്തിയത്​ 52 കോടി രൂപയായിരുന്നു. അക്കൗണ്ട്​ ബാലന്‍സ്​ കണ്ട്​ ഞെട്ടിയെങ്കിലും ‘ഈ തുകയില്‍ നിന്ന്​ കുറച്ച്‌​ ഞങ്ങള്‍ക്ക്​ നല്‍കണം, ജീവിതകാലം മുഴുവന്‍ സന്തോഷമായി ജീവിച്ചോളാം’ എന്നാണ്​ സര്‍ക്കാറിനോട്​ ഈ കര്‍ഷകന്‍റെ അഭ്യര്‍ഥന.

മുസഫര്‍പുര്‍ ജില്ലയിലെ കാത്തിഹാര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ ഗ്രാമവാസിയാണ്​ രാം ബഹദൂര്‍ ഷാ. തന്‍റെ പെന്‍ഷന്‍ തുക പരിശോധിക്കാന്‍ തൊട്ടടുത്ത കസ്റ്റമന്‍ സര്‍വിസ്​ പോയിന്‍റില്‍ എത്തിയതായിരുന്നു ഈ കര്‍ഷകന്‍. ആധാര്‍ കാര്‍ഡും കൈയടയാളവും നല്‍കിയതോടെ ബാങ്ക്​ ബാലന്‍സ്​ കണ്ട് ബഹദൂര്‍ ഷായും സി.എസ്​.പി ഓഫിസറും ഒരേപോലെ ​െഞട്ടി. 52കോടി രൂപയായിരുന്നു അക്കൗണ്ട്​ ബാലന്‍സ്​.

തുക കേട്ടതോടെ ഞെട്ടിപ്പോയെന്നും എവിടെനിന്നാണ്​ ഈ തുക അക്കൗണ്ടിലെത്തിയതെന്ന്​ അറിയില്ലെന്നും വൃദ്ധന്‍ പറയുന്നു. ‘ഞങ്ങളുടെ ജീവിതം കൃഷിക്കായി സമര്‍പ്പിച്ചു. എനിക്ക്​ സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന ഈ തുകയില്‍ കുറച്ച്‌​ ഞങ്ങള്‍ക്ക്​ നല്‍കണം, ജീവിതകാലം മുഴുവന്‍ സന്തോഷമായി ജീവിച്ചോളാം’ -ബഹദൂര്‍ ഷാ പറയുന്നു.

തന്‍റെ പിതാവിന്‍റെ അക്കൗണ്ടില്‍ 52 കോടിയിലധികം രൂപ നിക്ഷേപമായെത്തിയതായി സുജിത്​ കുമാര്‍ ഗുപ്​തയും പറഞ്ഞു. ‘ഈ തുക എത്തിയതില്‍ ആശങ്കയുണ്ട്​. എങ്കിലും ഞങ്ങളൊരു കര്‍ഷക കുടുംബവും പാവപ്പെട്ടവരുമായതിനാല്‍ കുറച്ചുതുക ഞങ്ങള്‍ക്ക്​ നല്‍കണമെന്നാണ്​ സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന’ -സുജിത്​ കുമാര്‍ ഗുപ്​ത പറഞ്ഞു.

സംഭവത്തില്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തു. ‘പ്രാദേശിക അധികാരി​കളെ വിവരം അറിയിച്ചിട്ടുണ്ട്​. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കര്‍ഷക​ന്‍റെ പെന്‍ഷന്‍ അക്കൗണ്ടുള്ള ബാങ്കിലെ ഓഫിസറെ ചോദ്യം ചെയ്യുകയും ചെയ്യും’ -സബ്​ ഇന്‍സ്​പെക്​ടര്‍ മനോജ്​ പ​ണ്ഡേര്‍ പറഞ്ഞു.

ബിഹാറിലെ ജനങ്ങളുടെ ബാങ്ക്​ അക്കൗണ്ടില്‍ ആദ്യമായല്ല വന്‍തുക ഇത്തരത്തില്‍ നിക്ഷേപിക്കുന്നത്​. കാത്തിഹാര്‍ ജില്ലയിലെ രണ്ടു സ്​കൂള്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക്​ 900 കോടി രൂപ എത്തിയിരുന്നു. കൂടാതെ കഗാരിയ സ്വദേശിയുടെ അക്കൗണ്ടില്‍ 1.16ലക്ഷം രൂപയും നിക്ഷേപമായെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്ബത്തിക സഹായം ലഭിച്ചതാണെന്ന്​ ചൂണ്ടിക്കാട്ടി തുക തിരിച്ചുനല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …