സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും. 06 -04 -2020 മുതല്‍ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 06-04 -2020 മുതല്‍ 07-04-2020 വരെയാണ് തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളത്. ഈ …
Read More »കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ പൂച്ചകള്‍ക്കും രോഗ ബാധ…
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ പൂച്ചകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായ് റിപ്പോര്‍ട്ട്. വുഹാനിലെ പതിനഞ്ച് പൂച്ചകളിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടടര്‍മാര്‍. ‘പൂച്ചയ്ക്ക് കൊവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ വളരെയേറെ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. വൈറസ് ബാധയെ ചെറുക്കാന്‍ …
Read More »കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിനു മാതൃക: പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബി.ജെ.പിയുടെ 40ാം സ്ഥാപക വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്നും ഈ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ യുദ്ധത്തില്‍ നാം തളരാനോ വീഴാനോ പാടില്ലെന്നും ലോക്ഡൗണിനോട് ജനങ്ങള്‍ പക്വമായി പെരുമാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികള്‍ കൈകൊണ്ടെന്നും ലോകാരോഗ്യ സംഘടന ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
Read More »കോവിഡ്-19; വൈറസ് വായുവിലൂടെ പകരില്ല; അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍..
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ബാധ വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന …
Read More »അയര്‍ലന്‍ഡ് ദേശീയ ഫുബോള്‍ ടീം പരിശീലകനായി സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു..
റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഇംഗ്ലണ്ടിന്‍റെ മിക്ക് മക്കാര്‍ത്തിക്ക് പകരമായി ഐറിഷ് ഫുട്ബോള്‍ മാനേജര്‍ സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു. കെന്നി (48) മുമ്ബ് ലോംഗ്ഫോര്‍ഡ് ടൗണ്‍, ബോഹെമിയന്‍സ്, ഡെറി സിറ്റി, ഡണ്‍ഫെര്‍ലൈന്‍ അത്‌ലറ്റിക്, ഷാംറോക്ക് റോവേഴ്‌സ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് U21 എന്നീ ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് കെന്നി. മൈക്ക് മക്കാര്‍ത്തിക്ക് ശേഷം ദേശീയ ടീം മാനേജരായി സ്റ്റീഫന്‍ കെന്നി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫുട്ബോള്‍ …
Read More »‘അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്’; മുഖ്യമന്ത്രി..
സംഗീത സംവിധായകന്‍ എംകെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാസ്റ്റര്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് …
Read More »കൊറോണ വൈറസ്; ആര്‍ക്കും രോഗലക്ഷണങ്ങളില്ല, എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചൈന വീണ്ടും പ്രതിസന്ധിയിലേക്ക്…
ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി രാജ്യത്ത് വീണ്ടും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ, ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താന്‍ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്. രോഗലക്ഷണങ്ങള്‍ …
Read More »കോവിഡ് 19: ലോക്ക്ഡൗണിണ് ശേഷവും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും.??
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക. ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. …
Read More »കൊറോണ ഇരുട്ടിനെ അകറ്റാന്‍ ഐക്യദീപം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം..
കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഇന്ന് രാത്രി ഒമ്ബത് മുതല്‍ ഒമ്ബത് മിനിറ്റ് ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ച് ജനങ്ങള്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ അണിചേര്‍ന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ദീപം തെളിക്കലില്‍ പങ്കാളികളായിഒമ്ബത് മിനിറ്റു നേരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണികളിലോ നിന്ന് വിളക്കുകള്‍ തെളിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ …
Read More »കോവിഡ് 19; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറുകടന്നു..
കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ …
Read More »