Breaking News

Breaking News

ചൈനയിൽ പുതിയ വൈറസ്; മനുഷ്യരിലും കണ്ടെത്തി; മുൻകരുതൽ ഇല്ലെങ്കിൽ അതിവേഗം പടരും…

ലോകം മുഴുവന്‍ ​ഇന്ന്‍ കൊറോണ വൈറസിന്റെ പിടിയിലാണ്. ചൈനയില്‍ നിന്നും തുടക്കമിട്ട് കൊറോണ വൈറസ് ബാധ ഇന്ന് ലോകത്ത് ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്തു. ഇപ്പോഴിതാ വീണ്ടും ചൈനയില്‍ മനുഷ്യരില്‍ അങ്ങേയറ്റം അപകടകരമായി മാറിയേക്കാവുന്നപുതിയ ഇനം വൈറസിനെ കണ്ടെത്തിയിരിക്കുകയാണ്. പുതിയ ഇനം പന്നി പനി വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത് ഗവേഷകര്‍ പറയുന്നു. 2009 ല്‍ ലോകത്ത് പടര്‍ന്നു പിടിച്ച പന്നിപനിയോട് സാമ്യതയുള്ള അപകടകാരിയായ മറ്റൊരു വൈറസിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ജി 4 എന്നാണ് …

Read More »

പാചക വാതക വിലയില്‍ വര്‍ദ്ധനവ്; തുടര്‍ച്ചയായി രണ്ടാംമാസവും ഗ്യാസിന് വിലകൂട്ടി..

രാജ്യത്തെ പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള‌ള സിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് ഇപ്പോള്‍ കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. രാജ്യാന്തരവിലയിലെ വര്‍ദ്ധനവിനനുസരിച്ചാണ് വിലകൂട്ടിതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 601 രൂപയായി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1135രൂപയായി. കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് വില വര്‍ദ്ധന കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

Read More »

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ; അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു…

കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അങ്കമാലി – ആലുവ റൂട്ടിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിച്ചത്. ഡിപ്പോയിലെ മറ്റ് ജീവനക്കാരുമായി ഇദ്ദേഹത്തിന് സമ്ബര്‍ക്കമുണ്ട്. ഡിപ്പോയിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. …

Read More »

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണത്തിൽ വർധനവ്..

കേരളത്തിൽ ഇന്ന് 131 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 17 പേർക്കും,  കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ …

Read More »

ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് ; പാവപ്പെട്ടവര്‍ക്ക് രാജ്യത്ത് എവിടെ നിന്നുവേണേലും റേഷന്‍ വാങ്ങാം

ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് ; പാവപ്പെട്ടവര്‍ക്ക് രാജ്യത്ത് എവിടെ നിന്നുവേണേലും റേഷന്‍ വാങ്ങാം. കൂടാതെ പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ നവംബർ വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read More »

എസ്​എസ്​എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയം; വിജയം ശതമാനം 98.82; ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ ജില്ല…

സംസ്​ഥാനത്തെ എസ്​എസ്​എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.71 ശതമാനം കൂടുതലാണ് ഇത്തവണ വിജയം. 41906 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയത് പത്തനംതിട്ട റവന്യൂ ജില്ലയിലാണ് (99.71%). വായനാടിലാണ് ഏറ്റവും കുറവ് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ …

Read More »

അൺലോക്ക് 2: സ്കൂളുകളും കോളേജുകളും ജൂലായ് 31 വരെ തുറക്കില്ല, ബാറുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും , മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി…

രാജ്യത്ത് അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലായ് 31 വരെ തുറക്കേണ്ട എന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു… കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു. …

Read More »

തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു…

തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു…

Read More »

ഇന്ത്യയിൽ ടിക്‌ടോക്ക് നിരോധിച്ചു; കൂടാതെ ഈ 58 മൊബൈൽ ആപ്പുകൾ കൂടി…

ടിക്‌ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോക്കിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്സെന്ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പടെന്നു. വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന​വ​യെ​യും സ്വ​കാ​ര്യ​ത പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ​യു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ക്കു​ന്ന​തെ​ന്ന് ഒരു പപ്രമുഖ മാധ്യമം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. 200 കോ​ടി …

Read More »

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം..

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരും 26 പേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. അഞ്ചുപേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. എറണാകുളം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടും എറണാകുളം ജില്ലയിയിലെ ഒന്നും ഓഗസ്റ്റിൽ കേരളത്തിലെ കോവിഡ‍് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാവും; …

Read More »