ഫോർട്ട്കൊച്ചി : 65 വയസ്സുള്ള ജർമ്മൻ പൗരനായ റാൽഫിനെ കുറച്ചു ദിവസങ്ങളായി ഫോർട്ട് കൊച്ചി ബീച്ചിൽ സ്ഥിരമായി കാണാം. വെറുതെ കടൽ കാഴ്ചകൾ കണ്ട്, കാറ്റ് കൊള്ളാനാണ് അദ്ദേഹം വരുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ബീച്ച് വൃത്തിയാക്കുന്ന തിരക്കിലാണ് അദ്ദേഹം.
രാവിലെ 6 മണിക്ക് ബീച്ചിൽ എത്തി പായലും, മാലിന്യങ്ങളും ശേഖരിച്ച് സ്വന്തം ചിലവിൽ വാങ്ങിയ പ്ലാസ്റ്റിക് സഞ്ചികളിൽ നിറക്കുന്ന റാൽഫിന്റെ വീഡിയോ ബീച്ചിൽ എത്തിയ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് റാൽഫിന്റെ പ്രവർത്തി കൂടുതൽ ആളുകൾ അറിയുന്നത്. അഭിനന്ദിക്കാനെത്തുന്നവർക്ക് സൗമ്യമായൊരു പുഞ്ചിരി നൽകി അദ്ദേഹം ജോലിയിൽ മുഴുകും.
ജർമ്മനിയിൽ കായിക പരിശീലകനും, ലൈഫ് ഗാർഡുമായ റാൽഫ് 6 ആഴ്ചകൾക്ക് മുൻപാണ് കേരളത്തിൽ എത്തിയത്. ഇതിന് മുൻപ് 2019, 2020 വർഷങ്ങളിലും അദ്ദേഹം ഫോർട്ട് കൊച്ചി സന്ദർശിച്ചിരുന്നു. പ്രകൃതി ഭംഗിയും, സാംസ്കാരിക പൈതൃകവും ഒത്തുചേർന്ന കടൽതീരം മലിനമായി കിടക്കുന്നത് കാണാൻ വിഷമമുള്ളതിനാലാണ്, ശുചീകരണ ജോലികൾ ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY