Breaking News

ഇനി ചിലവേറുന്ന നാളുകൾ; നികുതികളിൽ വർധന; പെട്രോൾ വിലയും വാഹനനികുതിയും മദ്യത്തിന്റെ വിലയും കൂട്ടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതികളിൽ വർധന. അധിക വിഭവ സമാഹരണമെന്ന ധനമന്ത്രിയുടെ നിലപാട് ശരി വെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ അധിക സെസ് ഏർപ്പെടുത്തും. മദ്യത്തിനും വില കൂടും. എന്നാൽ ക്ഷേമ പെൻഷനുകളിൽ വർധനയില്ല.

സംസ്ഥാനത്ത് വാഹന നികുതിയും വർധിപ്പിച്ചു. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ കെട്ടിട നികുതിയും കൂട്ടിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയിട്ടുമുണ്ട്. കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

About News Desk

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …