Breaking News

സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് നികുതി ഉയർത്തിയത്; ബജറ്റിനെ ന്യായീകരിച്ച് കാനം

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് ഇന്ധനത്തിന് നികുതി ചുമത്തിയത്. സർക്കാരിന് മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

നികുതി വർദ്ധനവ് പോലുള്ള കാര്യങ്ങൾ പാർട്ടി യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും ചർച്ച ചെയ്യാറില്ല. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പൂർണ്ണമായും ധനമന്ത്രിക്കാണ്. ബജറ്റിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണിത്.

ബജറ്റിലെ സി.പി.ഐയുടെ അഭിപ്രായം നിയമസഭയിൽ പറയും. വിമർശനങ്ങളും ചർച്ചകളും നിയമസഭയിൽ നടക്കും. മുന്നണിക്കകത്ത് പ്രകടിപ്പിക്കേണ്ട അഭിപ്രായങ്ങൾ അവിടെ മാത്രമേ പ്രകടിപ്പിക്കൂ. നികുതി കുറയ്ക്കണമോ വേണ്ടയോ എന്ന് ധനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …