Breaking News

ആകാശ വിസ്മയം തീർത്ത് പൈലറ്റുമാർ; ശംഖുമുഖത്ത് വ്യോമസേനയുടെ അഭ്യാസ പ്രകടനം

തിരുവനന്തപുരം: ശംഖുമുഖത്ത് കാണികളെ അമ്പരപ്പിച്ച് വ്യോമസേനയുടെ അഭ്യാസ പ്രകടനം. എട്ടുവർഷത്തിനുശേഷം ശംഖുമുഖത്ത് അരങ്ങേറിയ ഷോ കാണാൻ ആയിരങ്ങളാണ് എത്തിയത്. എറണാകുളം സ്വദേശിയായ സ്ക്വാഡ്രൻ ലീഡർ അലൻ ജോർജ് മലയാളികളുടെ അഭിമാനമുയർത്തി. കൃത്യം 9.05 നാണ് സൂര്യകിരൺ ടീമിന്‍റെ ഒമ്പത് വിമാനങ്ങൾ പറന്നുയർന്നത്.

8 വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനത്ത് ഇത്തരമൊരു അഭ്യാസം നടന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ശംഖുമുഖം കടപ്പുറത്ത് 250 പേർക്ക് ഇരിക്കാവുന്ന വിഐപി പവലിയനും 1000 പേർക്ക് ഇരിക്കാവുന്ന മറ്റൊരു പവലിയനുമാണ് ഒരുക്കിയിരുന്നത്.

സൂര്യകിരൺ ടീമിന്‍റെ 600-ാമത്തെ പ്രകടനമായിരുന്നു ഇത്. അതിവേഗത്തിൽ താഴ്ന്നും പൊങ്ങിയും പൈലറ്റുമാർ ആകാശത്ത് ഒരു വിസ്മയം തന്നെ തീർത്തു.

About News Desk

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …