Breaking News

ചൂല് മൂത്രത്തിൽ മുക്കി അടിക്കണം; ചിന്തയെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ

കോഴിക്കോട്: ചിന്ത ജെറോമിനെതിരെ മോശം പരാമർശം നടത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്തയെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ്റെ പരാമർശം.ചിന്തക്ക് കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്തയുടെ പ്രവർത്തിയാണ് അൺപാർലമെന്‍ററിയെന്നും കളക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം സുരേന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിലെ പശുക്കൾ രാജ്യത്തിനു വളരെയധികം സംഭാവനകൾ നൽകുന്നുണ്ട്. എന്നാൽ പശുക്കൾ നൽകിയ സംഭാവന പോലും പിണറായി നൽകുന്നില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന സർക്കാർ വൻകിടക്കാരെ തൊടാറില്ല. കേരളം ഭരിക്കുന്നത് മാഫിയാ സർക്കാരാണ്.

നികുതി പിരിവിലെ വീഴ്ചയാണ് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേന്ദ്രം കേരളത്തിനു ധാരാളം പണം നൽകുന്നുണ്ട്. ശബരിപാതയ്ക്ക് മാത്രം 100 കോടി രൂപയാണ് നൽകുന്നത്. ജനങ്ങളുടെ വികാരം മനസിലാക്കി നികുതി വർദ്ധനവ് പിൻവലിക്കണം. അല്ലാത്തപക്ഷം ഹർത്താൽ ഉൾപ്പെടെ കേരളത്തെ നിശ്ചലമാക്കുന്ന സമരവുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ദന്തഗോപുരത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങണം. വി മുരളീധരന്‍റെ വീടിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെ പ്രതികളെ എത്രയും വേഗം കണ്ടെത്തണം. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തിലിതാണ് അവസ്ഥയെന്നും സുരേന്ദ്രൻ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …