Breaking News

മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു

കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് ഇദ്ദേഹത്തിന്റെ മകനാണ്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …