കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അനിൽകുമാറിനെ മുന്നേ അറിയില്ലെന്ന് ഇടനിലക്കാരൻ. ജനന സർട്ടിഫിക്കറ്റിനായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇൻഷുറൻസിൽ ചേര്‍ക്കാനാണ് ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റിലെ വിലാസവും പേരും മാറ്റാനാണ് ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പുതിയതിന് ശ്രമിച്ചത്. യഥാർത്ഥ മാതാപിതാക്കൾ കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചത്. കുഞ്ഞിനെ സുരക്ഷിതമായ കൈകളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നിൽ പണമിടപാടോ മാഫിയയോ ഇല്ലെന്ന് ഇടനിലക്കാരൻ പറഞ്ഞു.
കുഞ്ഞിനെ ഇൻഷുറൻസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റിൽ യഥാർത്ഥ മാതാപിതാക്കളുടെ പേരാണ് ഉണ്ടായത്. ഭാവിയിൽ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ തീരുമാനിച്ചതെന്ന് ഇടനിലക്കാരൻ പറഞ്ഞു.