തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രി എം എം മണി. കാട്ടാനയെ നേരിടുന്ന വിഷയം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കട്ടെയെന്ന് പരിഹസിച്ച അദ്ദേഹം സർക്കാരിനെ കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.
“വി ഡി സതീശൻ ചെയ്യട്ടെ, വേണമെങ്കിൽ അദ്ദേഹത്തെ ഏൽപ്പിക്കാം, മുഖ്യമന്ത്രിയെ കണ്ടാൽ മതി. കാട്ടാനയെ എന്തു ചെയ്യാനാണ്, മനുഷ്യനാണെങ്കിൽ നേരിടാം. സർക്കാർ ആവുന്നതെല്ലാം ചെയ്യും. ഈ കാട്ടാനയെയും കാട്ടുപന്നിയെയും ഉണ്ടാക്കിയത് പിണറായി വിജയനാണോ,” എം എം മണി ചോദിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY