തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. മറ്റ് വാഹനങ്ങളും പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴയും ഈടാക്കി.
പ്രഥമ ശുശ്രൂഷ കിറ്റ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴ ഈടാക്കി. റോഡ് സുരക്ഷ പാലിക്കാത്തതും സ്മോക്ക് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്തതും ശബ്ദ മലിനീകരണത്തിന് കാരണവുമായ 78 വാഹനങ്ങളിൽ നിന്നും 1,56,000 രൂപയാണ് ഈടാക്കിയത്.
യൂണിഫോം ധരിക്കാതെ വാഹനമോടിച്ച ടാക്സി ഡ്രൈവർമാർക്ക് 250 രൂപ വീതം പിഴ ചുമത്തി. പെർമിറ്റ് ലംഘിച്ചും റൂട്ട് ലംഘിച്ചും ഓടിയ 18 വാഹനങ്ങളുടെ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് താക്കീത് നൽകിയ ശേഷം വിട്ടയച്ചു.