യുഎഇ: യു.എ.ഇയിൽ ഇന്ന് പകൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്ത് താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. എന്നാൽ അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് വരെയും താപനില താഴാനും സാധ്യതയുണ്ട്.
ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുണ്ടാകും. അബുദാബിയിലും ദുബായിലും 25 മുതൽ 70 ശതമാനം വരെയാണ് ലെവലുകൾ.