തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ജാസ്മിയെ (39) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവൻ മുഹമ്മദ് ഇസ്മായിൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ വധിക്കാനെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭൂമി തർക്കമാണ് വധശ്രമത്തിന് ഉള്ള കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
NEWS 22 TRUTH . EQUALITY . FRATERNITY