Breaking News

ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്

ദുബായ്: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാറി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിൽ ദുബായ് നടത്തി. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയും (ഇനോക്) ധാരണാപത്രം ഒപ്പിട്ടു. ഹൈഡ്രജൻ ഇന്ധനത്തിൽ ഒരു പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജൻ പവർ വാഹനങ്ങൾക്കായി പ്രാദേശിക വിപണി തുറക്കാനും രാജ്യം തീരുമാനിച്ചു.

ഇന്ധനത്തിന്‍റെ വിപണി കണ്ടെത്തുകയും ഉപയോക്താക്കളെ കണ്ടെത്തുകയും ചെയ്യുന്നത് ഇനോക്ക് ആയിരിക്കും. 2050 ഓടെ മലിനീകരണം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഇന്ധനത്തിലേക്കുള്ള സുപ്രധാന നീക്കം. 

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …