Breaking News

പ്രവർത്തകക്കെതിരായ പൊലീസ് അക്രമത്തിൽ ഫേസ്ബുക്ക് പോസ്റ്റ്; ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്

കൊച്ചി: കെ.എസ്.യു പ്രവർത്തക മിവ ജോളിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐടി ആക്ടും അനുസരിച്ചാണ് കളമശേരി പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ മിവയെ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും എന്ന് ഡിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന മിവയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. 

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …